ആർസി... കെസി... വിഡി...! കസേരകളിയിൽ ആര് വാഴും, ആര് വീഴും!! സോഷ്യൽ മീഡിയ കത്തിച്ച് ട്രോളന്മാർ

"ആര് കസേര ഉറപ്പിച്ചാലും ബാക്കി രണ്ടാളും പിണങ്ങും എന്നതിൽ സംശയമില്ല"
kerala govt congress cm post social media trolls

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

Updated on

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ കേരള രാഷ്ട്രീയും കുറച്ച് എന്‍റർടെയ്നിങ് ആയത് പോലെയുണ്ട് ഇപ്പോഴത്തെ അവസ്ഥ. കേരള ഭരിക്കേണ്ട മുന്നണി ഇപ്പോൾ കസേര കളിക്കുകയാണ്. അവസാനം ആരുവരും എന്നറിയാൻ ജനങ്ങളെപ്പോലെ തന്നെ കോൺഗ്രസും ആകാംക്ഷയിലാണെന്നു തോന്നുന്നു.

ആര് കസേര ഉറപ്പിച്ചാലും ബാക്കി രണ്ടാളും പിണങ്ങും എന്നതിൽ സംശയമില്ല. എന്തായാലും കോൺഗ്രസിന്‍റെ വിജയത്തിന് പിന്നാലെ ട്രോളന്മാർക്ക് ഇരിക്കപ്പൊറുതിയില്ലെന്നതാണ് വാസ്തവം. വളരെ ക്രിയേറ്റിവായും രസകരായും അവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ്.

vd, kc, rc എന്നിങ്ങനെ എല്ലാവരെയും ഇരുത്തി ട്രോളുന്നുണ്ട് സോഷ്യൽ മീഡിയ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മന്ത്രിമാരെന്ന ട്രോളാണ് കൂട്ടത്തിൽ കൂടുതൽ പിന്തുണ നേടിയത്.

തിങ്കൾ, ചൊവ്വ - VD (വി.ഡി. സതീശൻ)

ബുധൻ, വ്യാഴം - RC (രമേശ് ചെന്നിത്തല)

വെള്ളി,ശനി - KC (കെ.സി. വേണുഗോപാൽ)

ഞായർ - അവധി

മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ച് എന്ന ട്രോളും ഏറെ വൈറലാവുന്നുണ്ട്. ഓരോ മുക്കിലും ഓരോ മുഖ്യന്മാർ, ഇനി കോൺഗ്രസ് മുഖ്യമന്ത്രിക്ക് വേണ്ടി മാത്രം വേറെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമോ ആവോ! എന്നിങ്ങനെ നീളുന്നു ട്രോളുകൾ. പല സിനിമകളിലേയും സീനുകളും ട്രോളന്മാർ സർഗാത്മകമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com