ഗോവയ്ക്കു പോയി രണ്ട് ദിവസം ചിൽ ചെയ്യണോ? കെഎസ്ആർടിസി റെഡി, വെറും 7,600 രൂപ

താമസ‌ത്തിനായി ഷെയറിങ് റൂമുകളാണ് നൽകുന്നത് ഒരു റൂമിൽ നാല് പേർ.
KSRTC budget friendly trip to Goa details

ഗോവയ്ക്കു പോയി രണ്ട് ദിവസം ചിൽ ചെയ്യണോ? കെഎസ്ആർടിസി റെഡി, വെറും 7,600 രൂപ

Updated on

ഗോവയിലേക്ക് വിനോദ യാത്ര നടത്താൻ ആഗ്രഹമുള്ളവർക്കു വേണ്ടി പുതിയ ട്രിപ് പാക്കേജുമായി കെഎസ്ആർടിസി. ‌ ഗോവയിൽ രണ്ടു പകലും ഒരു രാത്രിയും ചെലവഴിക്കുന്നതിനായി ബജറ്റ് ഫ്രണ്ട്ലി ട്രിപ് ആണ് തയാറാക്കിയിരിക്കുന്നത്.‌. ഫാസ്റ്റ് പാസഞ്ചർ ബസിൽ 7600 രൂപയും ഡീലക്സ് ബസിൽ 7970 രൂപയും എസി ലോ ഫ്ലോർ ബസിലാണെങ്കിൽ 8560 രൂപയുമാണ് ചെലവ്. വിവിധ യൂണിറ്റുകളിൽ നിന്നും യാത്ര തുടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 10 മണിക്ക് മുൻപായി കേരള കർണാടക അതിർത്തിയായ തലപ്പാടി(കാസർഗോഡ്) ചെക്പോസ്റ്റിൽ എത്തിച്ചേരുകയും അവിടെ നിന്ന് കെ ടി ഡി എസ് നൽകുന്ന ആഡംബര എസി ബസിൽ യാത്ര തുടരുകയും ചെയ്യും. കോഓർഡിനേറ്ററും യാത്രികർക്കൊപ്പമുണ്ടായിരിക്കും.

പിറ്റേദിവസം രാവിലെ നോർത്ത് ഗോവയിൽ എത്തിച്ചേരും. ഗോവയിൽ ചെലവിടുന്ന രണ്ടുദിവസത്തെ ബ്രേക്ക്ഫാസ്റ്റുകൾ(2) ലഞ്ച്(2) ഡിന്നർ (2)ഒരു ദിവസത്തെ താമസം എന്നിവ ഉൾപ്പെടുന്നുണ്ട്. താമസ‌ത്തിനായി ഷെയറിങ് റൂമുകളാണ് നൽകുന്നത് ഒരു റൂമിൽ നാല് പേർ. ഒരു ക്വീൻ സൈസ് കട്ടിലും കൂടാതെ ഒരു സോഫ ബെഡ്ഡുമാണ് നൽകുന്നത്

ആദ്യദിവസം നോർത്ത് ഗോവയിലെ അഗൗഡ ഫോർട്ട്, കലങ്കോട് ബീച്ച്, അഞ്ചുനാ ബീച്ച്, വാഗത്തൂർ ബീച്ച് എന്നിവ സന്ദർശിക്കും. യാത്രക്കാർക്ക് അവരുടെ സ്വന്തം റിസ്കിൽ ബാഗാ ബീച്ചിലെ രാത്രി ജീവിതം ആസ്വദിക്കാവുന്നതാണ്

രണ്ടാം ദിവസം സൗത്ത് ഗോവയിലെ ഓൾഡ് ഗോവ പള്ളികൾ , പഞ്ചിംസിറ്റി മീരാമർ ബീച്ച് ഡോണ പോള ജെട്ടി എന്നിവ സന്ദർശിച്ച ശേഷം തിരികെ തലപ്പാടിയിലേക്ക് യാത്ര തിരിക്കും. ബസ് യാത്ര, താമസം, ഗോവയിൽ ചെലവിടുന്ന ദിവസങ്ങളുടെ ഭക്ഷണം ഇവ മാത്രമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

യൂണിറ്റിൽ നിന്ന് യാത്ര തിരിക്കുന്ന ‌ദിവസത്തെ മുഴുവൻ ഭക്ഷണവും തിരികെ യൂണിറ്റിലേക്ക് വരുന്ന ദിവസത്തെ മുഴുവൻ ഭക്ഷണവും യാത്രക്കാർ സ്വന്തം ചെലവിൽ വാങ്ങേണ്ടതാണ്. കൂടാതെ ഗോവയിലെ മറ്റ് വാട്ടർ സ്പോട്ട് ആക്ടിവിറ്റികളുടെ ചെലവും യാത്രക്കാർ വഹിക്കേണ്ടതാണ്

കുറഞ്ഞത് 35 യാത്രക്കാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ യാത്ര നടത്തൂ. യാത്ര സംബന്ധിച്ച് കൺഫർമേഷൻ പത്ത് ദിവസം മുമ്പ് നൽകേണ്ടതും യാത്രക്കാരുടെ പേര് വിവരങ്ങൾ ആധാർ കാർഡ് കോപ്പി എന്നിവ നിർബന്ധമായും ഏഴുദിവസം മുൻപേ കെ ടി ഡി എസ് ന് നൽകേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com