73 വയസിലും തലയിൽ നിറയെ മുടി, രഹസ്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്രയുടെ അമ്മ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് എല്ലാ ആഴ്ചയിലും താൻ ചെയ്യുന്ന ഹെയർ മാസ്കിനെക്കുറിച്ച് പങ്കുവച്ചത്
Madhu Chopra reveals hair mask secret at 73

പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും

Updated on: 

എത്ര മുടിയുള്ളവരാണെങ്കിലും പ്രായം കൂടുന്നതിന് അനുസരിച്ച് മുടിയുള്ള ഉള്ള കുറഞ്ഞു തുടങ്ങും. എന്നാൽ നടി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ കാര്യം വ്യത്യസ്തമാണ്. 73 വയസിലും കരുത്തുറ്റ ഇടതൂർന്ന മുടിയാണ് അവർക്കുള്ളത്. ഇപ്പോൾ തന്‍റെ തലയിൽ നിറയെ മുടിയുള്ളതിന്‍റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മധു ചോപ്ര. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് എല്ലാ ആഴ്ചയിലും താൻ ചെയ്യുന്ന ഹെയർ മാസ്കിനെക്കുറിച്ച് പങ്കുവച്ചത്.

നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതി ഈ ഹെയർ മാസ്ക് തയാറാക്കാൻ. മുടിയ്ക്കുള്ള സംരക്ഷണമായാണ് ഈ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് എന്നാണ് അവർ വെളിച്ചെണ്ണ, ഉലുവ പൊടി, റോസ്മേരി, കഞ്ഞിവെള്ളം, ചിയ സീഡ്സ് എന്നിവാണ് ഹെയർ മാസ്ക് തയാറാക്കാൻ വേണ്ടത്. ഓരോന്നും ഓരോ സ്പൂൺ വീതമാണ് വേണ്ടത്. കുതിർത്ത ചിയ സീഡ്സ് ചേർക്കുന്നതോടെ ഹെയർ മാസ്ക് ജെല്ലി പോലെയാവാൻ സഹായിക്കും. ഇത് കാരണം മുടിയിൽ എളുപ്പത്തിൽ തേച്ചുപിടിപ്പിക്കാനാവും. ‌

ഹെയർ മാസ്ക് ഒരു മണിക്കൂർ നേരെ മുടിയിൽ തേച്ചു പിടിപ്പിക്കണം. തുടർന്നാണ് കഴുകിക്കളയേണ്ടത്. ഓരോ ആഴ്ചയിലും വ്യത്യസ്ത സാധനങ്ങൾ ഉപയോഗിച്ചാണ് ഹെയർ മാസ്ക് തയാറാക്കാറുള്ളത് എന്നാണ് മധു ചോപ്ര പറയുന്നത്. ഈ ഹെയർ മാസ്കിന്‍റെ വിഡിയോകളും താൻ പങ്കുവയ്ക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com