

നൂഡിൽസ് വിറ്റ് ഒറ്റ ദിവസം കൊണ്ട് നേടിയത് 21,000 രൂപ|Video
മാഗി നൂഡിൽസ് വിറ്റ് ഒറ്റ ദിവസം കൊണ്ട് 21,000 രൂപ നേടിയ ഇൻഫ്ലുവൻസറാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹീറോ. ആൾപാർപ്പില്ലാത്തതും സഞ്ചാരികൾ ഏറെ എത്തുന്നതുമായ പർവത മേഖലയിൽ മാഗി വിറ്റാണ് ബാദൽ താക്കൂർ എന്ന ഇൻഫ്ലുവൻസർ വൻ തുക സമ്പാദിച്ചത്. എന്നാൽ ഏതാണീ പ്രദേശമെന്ന് ബാദൽ വെളിപ്പെടുത്തിയിട്ടില്ല. ഒരു പ്ലേറ്റ് മാഗി നൂഡിൽസിന് 70 രൂപയാണ് ബാദൽ ഈടാക്കിയിരുന്നത്. ചീസ് ചേർത്ത നൂഡിൽസിന് 100 രൂപയും. ഒറ്റ ദിവസം കൊണ്ട് 300-350 പ്ലേറ്റ് മാഗിയാണ് വിറ്റഴിച്ചത്.
ഒരു ദിവസം പർവതത്തിൽ മാഗി വിൽക്കുന്നു എന്ന കുറിപ്പോടെയാണ് ബാദൽ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
നാല് മില്യൺ വ്യൂസാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഒരു മേശയും മാഗി പാക്കറ്റുകളും എൽപിജി സിലിണ്ടറുമായി എത്തിയാണ് ബാദൽ നൂഡിൽസ് വിൽപ്പന നടത്തിയത്.
അങ്ങനെയെങ്കിൽ മാസം കുറഞ്ഞത് 6 ലക്ഷം രൂപയെങ്കിലും നേടാമെന്നാണ് വിഡിയോക്കു താഴെ ചിലർ പറയുന്നത്. ജോലി രാജി വച്ച് നൂഡിൽസ് വിൽക്കാൻ പോയാലോ എന്നും ചിലർ ചോദിക്കുന്നു.
300 പാക്കറ്റ് മാഗിക്ക് ആകെ 6000 രൂപ, ഗ്യാസിന് 500 രൂപ, മാഗി പർവതത്തിൽ എത്തിക്കാൻ 5000 രൂപ, സഹായത്തിന് ആളെ നിർത്തുന്നുണ്ടെങ്കിൽ കുറഞ്ഞത് 1000 രൂപ കൂലി ഇത്രയും ചെലവാക്കിയാൽ 21,000ത്തിൽ ലാഭം 8000 രൂപ മാത്രമായിരിക്കുമെന്നും ചിലർ കണക്കു കൂട്ടി പറയുന്നു.