പാല്‍ പിരിഞ്ഞു പോയോ? കളയണ്ട ഒന്നാന്തരം പനീര്‍ വീട്ടില്‍ തയ്യാറാക്കാം

പിരിഞ്ഞുപോയ പാൽ കൊണ്ടൊരു മാജിക്

Milk has separated or not, you can prepare a good soft paneer at home

പിരിഞ്ഞുപോയ പാൽ കൊണ്ടൊരു മാജിക്

Updated on

കൊച്ചി: കനത്ത ചൂട് ആരംഭിച്ചതോടെ വീട്ടമ്മമാര്‍ നേരിടുന്ന പ്രതിസന്ധിയാണ് പാല്‍ പിരിഞ്ഞുപോകുന്നത്. പാല്‍ പിരിഞ്ഞുപോയെന്ന് കരുതി ഇനി ആരും വിഷമിക്കണ്ട. പിരിഞ്ഞു പോയ പാല്‍ കളയുകയും വേണ്ട. പിരിഞ്ഞപോയ പാല്‍ ഉപയോഗിച്ച് ഒന്നാന്തരം സോഫ്റ്റ് പനീര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം

പിരിഞ്ഞുപോയ പാല്‍ ഒന്നുകൂടി അടുപ്പത്ത് വച്ച് നല്ല തീയില്‍ ചൂടാക്കുക. ഇതിലേക്ക് 3 നാരങ്ങയുടെ നീര് എടുക്കുക. കുരു കളഞ്ഞശേഷമാണ് നീര് എടുക്കാന്‍. നല്ല ചൂടുള്ള പിരിഞ്ഞ പാലിലേക്ക് ഈ നാരങ്ങനീര് ചേര്‍ത്ത് ഇളക്കുക. അപ്പോള്‍ പാല്‍പാടയും വെള്ളവും വേറെ നില്‍ക്കുന്നത് കാണാം. ഇത് അരിപ്പ ഉപയോഗിച്ച് അരിച്ച് എടുത്തശേഷം വെള്ളം കളയുക. ചിലര്‍ ഈ വെള്ളം ഉപയോഗിച്ച് ഗോതമ്പ് മാവ് കുഴയ്ക്കാന്‍ എടുക്കും. അരിച്ചെടുത്ത പാല്‍ ഭാഗം നല്ല വൃത്തിയുള്ളതും വെള്ളം ഊര്‍ന്ന് പോകുന്നതുമായ തുണിയില്‍ കെട്ടിവെയ്ക്കുക. ശക്തമായി കെട്ടിവെച്ചശേഷം അതിന് മുകളില്‍ നല്ല ഭാരമുള്ള എതെങ്കില്‍ വസ്തു കയറ്റിവെയ്ക്കുക.

വെള്ളം നന്നായി പോകാനാണ് കട്ടിയുള്ള വസ്തു കയറ്റിവെയ്ക്കുന്നത്. 10 മണിക്കൂറിന് ശേഷം നോക്കുമ്പോള്‍ പനീര്‍ കട്ട രൂപത്തില്‍ ഇരിക്കുന്നത് കാണാം. ഇത് ഇഷ്ടമുള്ള ഷെയ്പ്പില്‍ മുറിച്ചെടുത്ത് നല്ല ശുദ്ധമായ ജലത്തില്‍ മുങ്ങി കഴുക്കണം. എന്നിട്ട് വെള്ളത്തിലിട്ട് ഫ്രിഡ്ജില്‍ വെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. അരലിറ്റര്‍ പാലില്‍ നിന്ന് 200 ഗ്രാം പനീര്‍ ഇത്തരത്തില്‍ തയ്യാറാക്കിയെടുക്കാം. ശുദ്ധമായ പാലിലും ഇങ്ങനെ പനീര്‍ തയ്യാറാക്കിയെടുക്കാം.

logo
Metro Vaartha
www.metrovaartha.com