'എനിക്ക് വിശക്കുന്നു'; ഭക്ഷണം ഇനി ഇല്ലെന്ന് അമ്മ, പിന്നാലെ മർദനം| Video

വിഡിയോ ഒരുപാട് പേരിലേക്ക് എത്തിയത്തോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
mother attacked by 12 year old son, video goes viral on social media

എനിക്ക് വിശക്കുന്നു; ഭക്ഷണം ഇനി ഇല്ലെന്ന് അമ്മ, പിന്നാലെ മർദനം| Video

Updated on

ന‍്യൂഡൽഹി: ഭക്ഷണം ഇനി ഇല്ലെന്ന് പറഞ്ഞ അമ്മയ്ക്ക് 12 കാരനായ മകനിൽ നിന്നും മർദനമേറ്റു. ഇതിന്‍റെ ദൃശൃങ്ങൾ ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാണ്. വീടിനകത്ത് നിന്നും ചിത്രീകരിച്ചെന്ന് സംശയിക്കുന്ന വിഡിയോയിൽ അമിത വണ്ണമുള്ള കുട്ടി ഭക്ഷണം ചോദിക്കുന്നതും അമ്മ ഇല്ലെന്ന് മറുപടി പറയുമ്പോൾ മർദിക്കുന്നതുമാണ് കാണാൻ‌ സാധിക്കുന്നത്.

മകനെ തടയാൻ അമ്മ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ലെന്ന് വിഡിയോയിൽ നിന്നും വ‍്യക്തമാണ്. വിഡിയോ ഒരുപാട് പേരിലേക്ക് എത്തിയത്തോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുട്ടിയെ കർശനമായി ശിക്ഷിക്കണമെന്ന് ചിലരും ഇത്തരം സാഹചര‍്യങ്ങളിൽ കുതലോടെ വേണം മാതാപിതാക്കൾ ഇടപെടേണ്ടതെന്ന് മറ്റൊരു വിഭാഗവും പറയുന്നു. കുട്ടികളിലെ ആക്രമണ സ്വഭാവം സാധാരണ ഉണ്ടാകാറുള്ള ദേഷ‍്യം കൊണ്ട് മാത്രമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com