നടി മൗനി റോയിയും സൂരജ് നമ്പ‍്യാരും വേർപിരിയുന്നു

സമൂഹമാധ‍്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹ ബന്ധം വേർപിരിയുകയാണെന്നത് സ്ഥിരീകരിച്ചത്
mouni roy and suraj nambiar divorce confirmed

മൗനി റോയ്, സൂരജ് നമ്പ‍്യാർ

Updated on

നടി മൗനി റോയ്‌യും ഭർത്താവ് സൂരജ് നമ്പ‍്യാരും വിവാഹ ബന്ധം വേർപിരിയുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. പരസ്പര ധാരണയോടെയാണ് പിരിയാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് നടി പ്രസ്താവനയിലൂടെ വ‍്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരുടെയും വിവാഹമോചനത്തെ പറ്റിയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

''ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചെന്ന കാര‍്യം വ‍്യക്തമാക്കട്ടെ. സ്വകാര‍്യമായും സൗഹാർദപരമായും ഞങ്ങൾ അത് കൈകാര‍്യം ചെയ്യും''. നടി പറഞ്ഞു. ഭാവിയിൽ സൗഹൃദം തുടരുമെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറുപ്പിൽ പറയുന്നു.

2022 ജനുവരി 27നാണ് മൗനി റോയിയും മലയാളിയും ബിസിനസുകാരനായ സൂരജ് നമ്പ‍്യാരും വിവാഹിതരാകുന്നത്. കേരള- പശ്ചിമ ബംഗാൾ രീതികൾ ഇടകലർത്തിയായിരുന്നു വിവാഹച്ചടങ്ങുകൾ. ഇത് സമൂഹമാധ‍്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

logo
Metro Vaartha
www.metrovaartha.com