
മൈസൂർ പാക്ക്
ജയ്പുർ: ഇന്ത്യ- പാക് സംഘർഷത്തിന്‍റെ സാഹചര്യത്തിൽ മൈസൂർപാക്കിന്‍റെ പേരു മാറ്റി വ്യാപാരികൾ. രാജസ്ഥാനിലെ ജയ്പുരിലുള്ള വ്യാപാരികളാണ് മൈസൂർ പാക്കിന്‍റെ പേര് മൈസൂർ ശ്രീ എന്നാക്കി മാറ്റിയിരിക്കുന്നത്. മധുരപലഹാരങ്ങളുടെ പേരിൽ പാക്കിസ്ഥാനെ ഓർമിപ്പിക്കുന്നതൊന്നും വേണ്ടെന്നാണ് വ്യാപാരികളുടെ തീരുമാനം.
മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരും മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്.
മൈസൂർ പാക്കിലെ പാക്ക് എന്ന വാക്കിന് പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കർണാടകയിൽ മധുരം എന്ന അർഥത്തിലാണ് പാക്ക് എന്ന വാക്ക് ഉപയോഗിക്കുന്നത്.