സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; സോളോ ട്രിപ്പിന് നിയന്ത്രിത ട്രെക്കിങ് റൂട്ടുകള്‍ തുറന്നുകൊടുത്ത് നേപ്പാള്‍

രജിസ്റ്റർ ചെയ്ത TAAN ഏജൻസി വഴി വേണം ട്രെക്കിങ് ക്രമീകരിക്കാൻ
Nepal opens restricted trekking routes for solo trips

സോളോ ട്രിപ്പിന് നിയന്ത്രിത ട്രെക്കിങ് റൂട്ടുകള്‍ തുറന്നുകൊടുത്ത് നേപ്പാള്‍

Updated on

കാഠ്മണ്ഡു: നേപ്പാളിലെ ഇമിഗ്രേഷൻ വകുപ്പ് സന്തോഷകരമായ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. പങ്കാളിയുടെ ആവശ്യമില്ലാതെ നിയന്ത്രിത ട്രെക്കിങ് പ്രദേശങ്ങളിലേക്ക് ഇപ്പോൾ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെർമിറ്റിന് അപേക്ഷിക്കാം. മുമ്പ്, ഈ വിദൂര ഹിമാലയൻ പ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് ട്രെക്കിങ് യാത്രക്കാരെയെങ്കിലും ആവശ്യമായിരുന്നു. ഇതുമൂലം പല സഞ്ചാരികളുടെയും സോളോ ട്രിപ്പുകള്‍ മുടങ്ങിയിരുന്നു. ഇതിനാണ് പരിഹാരമാകുന്നത്.

തനിച്ച് കാഴ്ചകള്‍ ആസ്വാദിച്ച് സഞ്ചാരം നടത്താനുള്ള അവസരമാണ് നേപ്പാള്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.പക്ഷേ ലൈസൻസുള്ള ഒരു ഗൈഡ് ആവശ്യമാണ്, കൂടാതെ രജിസ്റ്റർ ചെയ്ത TAAN ഏജൻസി വഴി വേണം ട്രെക്കിങ് ക്രമീകരിക്കാനെന്നും നിബന്ധനയുണ്ട്. നിയന്ത്രിത പ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുമതി നൽകുന്ന നേപ്പാളിന്‍റെ പുതിയ നയം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ലക്ഷ്യമിടുന്ന നിയന്ത്രിത ട്രെക്കിങ് റൂട്ടുകൾ ഇവയാണ്

1. അപ്പർ മുസ്താങ് ട്രെക്ക്

2.മനസ്ലു സർക്യൂട്ട് ട്രെക്ക്

3.ഡോൾപോ ട്രെക്ക്

4. കാഞ്ചൻജംഗ ബേസ് ക്യാമ്പ് ട്രെക്ക്

5. സും വാലി ട്രെക്ക്

ഈ ട്രക്കിങ് പ്രദേശത്ത് എത്താന്‍ സഞ്ചാരികൾ ത്രിഭുവൻ എയർപോർട്ടിൽഎത്തണം. ഇവിടെ ഇന്ത്യക്കാർക്ക് സൗജന്യ വിസ ലഭിക്കും. ഒന്നിലധികം എൻട്രികൾ അനുവദിച്ചിട്ടുണ്ട്. 90 ദിവസത്തെ പ്രാഥമിക വാലിഡിറ്റിയാണ് നേപ്പാൾ സർക്കാർ നടക്കുന്നത്. മാര്‍ച്ച്-മെയ് മാസമാണ് ഇവിടേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും ഉത്തമമെന്നാണ് വിവരം

logo
Metro Vaartha
www.metrovaartha.com