'ഓയോ ചതിച്ചു'; അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല | video

മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്.
No oyo room to unmarried couples, oyo check -in  rule change
'ഓയോ ചതിച്ചു'; അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല
Updated on

മീററ്റ്: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോ റൂമിൽ താമസിക്കാനാകില്ല. മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വൻ ശ്രദ്ധനേടിയ ഓയോയുടെ പുതിയ നയം മാറ്റം വലിയ ചർച്ചയായി മാറുകയാണ്. കാലക്രമേണ മീററ്റിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും ഇതേ ചെക്- ഇൻ റൂൾ വ്യാപിപ്പിക്കാനാണ് ഓയോയുടെ തീരുമാനം. ഓൺലൈനിൽ മുറി ബുക്ക് ചെയ്യുന്നവർ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് പുതിയ നിയമം.

മീററ്റിലെ ഹോട്ടലുകളോട് ഇക്കാര്യം ഓയോ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാത്ത പങ്കാളികൾ, യുവതീ-യുവാക്കൾ എന്നിവർ ഓയോ റൂമിൽ ഒരുമിച്ച് താമസിക്കുന്നതിനെതിരേ വ്യാപകമായി പരാതി ഉയർന്നിരുന്നു.

സാമൂഹ്യ സംഘടനകൾ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഓയോയും ചുവടു മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com