ഓണനിലാവ് 2024: സെപ്റ്റംബർ 7ന് ഭോപ്പാലിൽ തുടക്കം

സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരുമായുള്ള ഓണസല്ലാപം പരിപാടികളിലെ മറ്റൊരിനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Onam 2024
'ഓണനിലാവ് 2024"പരിപാടിക്ക് സെപ്റ്റംബർ 7 ന് ഭോപ്പാലിൽ തുടക്കം
Updated on

ഭോപ്പാൽ: മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്‍റെയും ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിന്‍റെയും (ബി.എം.എച്.ആർ.സി) സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി (സെപ്റ്റംബർ 7, 8) ഓണനിലാവ് 2024 എന്ന പരിപാടി ഭോപ്പാൽ സെന്‍റ് ജോർജ് സ്‌കൂളിൽ അരങ്ങേറും.

അത്തപ്പൂക്കളം, മലയാളം മിഷൻ വിദ്യാർഥികൾക്കായി ഓണം വിഷയമാക്കിയുള്ള കയ്യെഴുത്ത്, ചിത്രരചന, കവിത രചന എന്നീ മത്സരങ്ങൾക്ക് പുറമേ കായിക മത്സരങ്ങൾ, തിരുവാതിരക്കളി, വടംവലി, നാടകം, ശിങ്കാരി മേളത്തോടെ മഹാബലി വരവേൽപ്പ് തുടങ്ങി നിരവധി  കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും.

കൂടാതെ മലയാള ഭാഷാ പ്രചാരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കുട്ടികൾ, മുതിർന്നവർ എന്നിവരെയും ആതുരസേവന രംഗത്തുള്ളവരെയും ആദരിക്കും. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരുമായുള്ള  ഓണസല്ലാപം പരിപാടികളിലെ മറ്റൊരിനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com