പൊറോട്ട വീണ്ടും ഹിറ്റ്; ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിൽ അഞ്ചാമത്

ഇന്ത്യൻ ടിക്ക, ദോശ, ചാട്ട്, എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ.
parotta ranked fifth in worlds best street food list

പൊറോട്ട വീണ്ടും ഹിറ്റ്; ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിൽ അഞ്ചാമത്

Updated on

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ട. ഫുഡ് ട്രാവൽ ഗൈഡായ ടേസ്റ്റ്അറ്റലസ് പുറത്തു വിട്ട 100 മികച്ച സ്ട്രീറ്റ്ഫുഡുകളുടെ പട്ടികയിലാണ് പൊറോട്ട അടിച്ചു കയറിയത്. അൾജീരിയൻ സ്ട്രീറ്റ് ഫുഡായ ഗാരന്‍റിറ്റയാണ് ഒന്നാമത്. പൊറോട്ടയ്ക്കു തൊട്ടു പുറകേ ഏഴാം സ്ഥാനത്തായി ഇന്ത്യൻ സ്ട്രീറ്റ് ഫുഡായ അമൃത്‌സരി കുൽച്ചയുണ്ട്.

ഉരുളക്കിഴങ്ങും ഉള്ളിയും ചീസും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് അമൃത്‌സരി കുൽച്ച ഉണ്ടാക്കുന്നത്. അമൃത്‌സറിന്‍റെ പ്രിയഭക്ഷണമാണിത്.

പട്ടികയിൽ നാൽപ്പതാം സ്ഥാനത്താണ് മറ്റൊരു ഇന്ത്യൻ വിഭവമായ ചോലെ ബട്ടൂര. അമ്പത്തൊമ്പതാമതായി ഉത്തരേന്ത്യൻ വിഭവമായ പറാത്തയുമുണ്ട്. ഇന്ത്യൻ ടിക്ക, ദോശ, ചാട്ട്, എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ സ്ട്രീറ്റ് ഫുഡുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com