പ്രാവുകൾക്ക് പെണ്ണുങ്ങളെ ഇഷ്ടമല്ല; ആണുങ്ങളോട് പെട്ടെന്ന് ഇണങ്ങും

പഠനത്തിന്‍റെ ഭാഗമായി സ്ത്രീകളെയും പുരുഷന്മാരെയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് പ്രാവുകൾക്കരികിൽ എത്തിച്ചിരുന്നു
Pigeon loves men

Pigeon

Updated on

പ്രാവുകളെ ഇഷ്ടമുള്ളവർ ഏറെയാണ്. പക്ഷേ പ്രാവുകൾ പുരുഷന്മാരോടാണ് പെട്ടെന്നിറങ്ങാറുള്ളതെന്ന് നിങ്ങൾക്കറിയാമോ? പ്രാഗ് ലൈഫ് സയൻസസ് ചെക് യൂണിവേഴ്സിറ്റിയെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പ്രാവുകൾ സ്ത്രീകൾ അടുത്തു വരുമ്പോൾ പെട്ടെന്ന് പറന്നു പോകാറുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 37 ഇനം പ്രാവുകളിൽ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലെത്തിച്ചിരിക്കുന്നത്.

പ്രാവുകൾക്ക് സ്ത്രീകളെയും പുരുഷന്മാരെയും തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും സ്ത്രീകളെ കാണുമ്പോൾ പെട്ടെന്ന് പറന്നു പോകുമെന്നും പഠനത്തിന് നേത‌ൃത്വം കൊടുത്ത യാനിന ബെനെഡേറ്റി പറയുന്നു. എന്നാൽ എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് കണ്ടെത്താൻ ആയിട്ടില്ല. പഠനത്തിന്‍റെ ഭാഗമായി സ്ത്രീകളെയും പുരുഷന്മാരെയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് പ്രാവുകൾക്കരികിൽ എത്തിച്ചിരുന്നു.

ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടാണെങ്കിൽ പോലും സ്ത്രീകൾ അടുത്തേക്കു വരുമ്പോൾ പ്രാവുകൾ പെട്ടെന്ന് പറന്നു പോകുന്ന‌തായും പുരുഷന്മാരോട് അത്രയും ഭയം കാണിക്കുന്നില്ലയെന്നുമാണ് കണ്ടെത്തിയത്.

സ്ത്രീകളേക്കാൾ 3 അടി കൂടുതൽ അടുത്തു വരെ പുരുഷന്മാർ വരാൻ പ്രാവുകൾ അനുവദിക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com