
മേഘങ്ങൾക്കുള്ളിലൂടെ പറന്ന്; ലാൻഡിങ് വിഡിയോ പങ്കു വച്ച് പൈലറ്റ്| Video
വിമാന യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പറന്നുയരുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ജനൽപാളിയിലൂടെ കാണുന്ന ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കാത്ത വിമാനയാത്രികർ ഉണ്ടാകില്ല. എന്നാൽ ഈ നിർണായക സമയങ്ങളിൽ കോക്പിറ്റിലിരുന്ന് വിമാനം നിയന്ത്രിക്കുന്ന പൈലറ്റിന്‍റെ കാഴ്ചകൾ എന്താണെന്ന് അറിയാമോ?
കോക്പിറ്റിൽ നിന്നും മേഘങ്ങൾക്കുള്ളിലൂടെ പെട്ടെന്ന് റൺവേയിലേക്ക് പറന്നിറങ്ങുന്നത് വിഡിയോയാക്കി ഇൻസ്റ്റയിൽ പങ്കു വച്ചിരിക്കുകയാണ് ഒരാൾ. ഫ്ലൈ വിത്ത് മാറ്റ് എന്ന അക്കൗണ്ടിൽ പങ്കു വച്ചിരിക്കുന്ന വിഡിയോ ഇതിനിടെ ലക്ഷക്കണക്കിന് പേർ കണ്ടു കഴിഞ്ഞു.
16 ദശലക്ഷം പേരാണ് ഇൻസ്റ്റയിൽ വിഡിയോ കണ്ടിരിക്കുന്നത്. മനോഹരവും അതേ സമയവും ഭീതിജനകവും എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.