ഇത് ഓറഞ്ച് ജ്യൂസ് അല്ല, ശരീരത്തിൽ നിന്ന് നീക്കംചെയ്ത പ്ലാസ്മയാണ്: അമ്പരന്ന് സോഷ്യൽ മീഡിയ

പ്രമുഖ അവതാരകനായ ജോ റോഗൻ സോഷ്യൽ മീഡിയയിൽ ചിത്രമാണ് വൈറലാവുന്നത്
Plasma Removed From Body

ഇത് ഓറഞ്ച് ജ്യൂസ് അല്ല, ശരീരത്തിൽ നിന്ന് നീക്കംചെയ്ത പ്ലാസ്മയാണ്: അമ്പരന്ന് സോഷ്യൽ മീഡിയ

Updated on

പ്ലാസ്റ്റിക് ബാഗിൽ ഓറഞ്ച് നിറത്തിലുള്ള ദ്രാവകമായി നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രമുഖ അവതാരകനായ ജോ റോഗൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ ഓറഞ്ച് ജ്യൂസാണെന്ന് തോന്നും. എന്നാൽ അല്ല. ശരീരത്തിൽ ജോയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത പ്ലാസ്മയാണ് അത്. സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ച ആരോഗ്യ പരീക്ഷണത്തേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഓയിൽ മാറ്റുന്നതു പോലെ എന്നാണ്.

ഇൻഫ്ലമേറ്ററി പ്രോട്ടീനും ടോക്സിൻസുമുള്ള രക്തത്തിലെ പ്ലാസ്മയാണ് നീക്കം ചെയ്തത് എന്നാണ് ജോ റോഗൻ പറഞ്ഞത്. മഞ്ഞ‌‍/ ഓറഞ്ച് നിറത്തിലുള്ള ഈ ദ്രാവകം പ്ലാസ്മയാണ്. വർഷങ്ങളെടുത്ത് അടിഞ്ഞുകൂടിയ ഇൻഫ്ലമേറ്ററി പ്രോട്ടീനുകളും ടോക്സിൻസും ബൈ പ്രൊഡക്റ്റുമെല്ലാമാണ് ഇതിലുള്ളത്. വേർതിരിച്ച് ആവശ്യമില്ലാത്തത് നീക്കം ചെയ്ത് നിങ്ങളുടെ ശരീരത്തെ മികച്ചതാക്കുകയാണ് ഇതിലൂടെ. - ജോ റോഗൻ പറഞ്ഞു.

ശരീരത്തിലെ ഓയിൽ മാറ്റുന്നതുപോലെയാണ് ഇത്. കാണുമ്പോൾ നിങ്ങൾക്ക് വല്ലായ്മ തോന്നാം. എന്നാൽ ഇത് നേരത്തെ ചെയ്തിട്ടുള്ളവർ നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വല്ലാത്തൊരു അനുഭവമായിരുന്നെന്നും ഇതിന്‍റെ ഫലം എന്തെന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും ജോ റോഗൻ കൂട്ടിച്ചേർത്തു. പോസ്റ്റ് വൈറലായതിനു പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആവശ്യത്തിൽ കൂടുതൽ പണമുള്ളതിനാൽ ആളുകൾ സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷണം നടത്തുകയാണ് എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ബാഗിൽ ഓറഞ്ച് ജ്യൂസ് നിറച്ചുതന്നിട്ട് അവർ ഒരു ലക്ഷം ഡോളർ ഈടാക്കി എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാൽ രക്തത്തിൽ ശരീരത്തിന് ദോഷകരമായവ ഉണ്ടാകാമെന്നും അത് നീക്കം ചെയ്യേണ്ടതുണ്ട് എന്ന് പറയുന്നവരുമുണ്ട്.

logo
Metro Vaartha
www.metrovaartha.com