ഐഫോണിനേക്കാൾ വില; മോഷ്ടാക്കൾ കണ്ണ് വയ്ക്കുന്ന 'കാനഡ ഗൂസ് ജാക്കറ്റ്'

സെപ്റ്റംബറിൽ മാത്രം 180 കേസുകളാണ് ജാക്കറ്റ് മോഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
price of Canada goose jacket
ഐഫോണിനേക്കാൾ വില; മോഷ്ടാക്കൾ കണ്ണ് വയ്ക്കുന്ന 'കാനഡ ഗൂസ് ജാക്കറ്റ്'
Updated on

ബ്രിട്ടനിലെ ഹൈ സ്കൂളുകളിൽ ഈ ശിശിര കാലത്തും കാനഡ ഗൂസ് ജാക്കറ്റിന് നിരോധനമാണ്. കാരണം അതിന്‍റെ ഉയർന്ന വില തന്നെ. ഐഫോണിനേക്കാൾ വില കൂടിയ ജാക്കറ്റ് കുട്ടികൾക്കിടയിൽ അസമത്വം രൂക്ഷമാക്കുമെന്ന് കണ്ടെത്തിയാണ് നിരോധനം. യുകെയിൽ മഞ്ഞുകാലത്ത് ഏറ്റവും കൂടുതൽ മോഷണം പോകുന്നതും കാനഡ ഗൂസ് ജാക്കറ്റ് ആണ്.

111640 രൂപ വില വരുന്ന ജാക്കറ്റ് മോഷണം സ്ഥിരമാണെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി പൊലീസ് പറയുന്നു. സെപ്റ്റംബറിൽ മാത്രം 180 കേസുകളാണ് ജാക്കറ്റ് മോഷണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ മകനൊപ്പം നടക്കാനിറങ്ങിയ ദമ്പതികളെ തോക്കിൻമുൻപിൽ നിർത്തി കാനഡ ഗൂസ് ജാക്കറ്റ് കവർന്നെടുന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

ജീവനേക്കാൾ വില ജാക്കറ്റിനു കൊടുക്കരുതെന്നാണ് പൊലീസിന്‍റെ ഉപദേശം. ജീവൻ അപകടത്തിലായാൽ ജാക്കറ്റ് വിട്ടുകൊടുത്തേക്കുക. പരാതി നൽകിയാൽ പൊലീസ് മോഷ്ടാക്കളെ കണ്ടെത്തുമെന്നാണ് ജാഗ്രതാ നിർദേശം. ചിക്കാഗോയിൽ ജാക്കറ്റ് വിൽപ്പന ചെയ്തിരുന്ന കട കുത്തിത്തുറന്നും മോഷണം നടന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com