ഭർത്താവിന്‍റെ ചതി പുറത്തുവന്ന ദിവസം ധരിച്ച വസ്ത്രം, ഡയാന രാജകുമാരിയുടെ റിവഞ്ച് ഡ്രസ് വീണ്ടും ലേലത്തിന്

ടെലിവിഷന് മുന്നിലാണ് ഡയാനയോട് താൻ വിശ്വാസവഞ്ചന കാണിച്ചിരുന്നതായി ചാൾസ് തുറന്നു പറഞ്ഞത്
Princess Diana's iconic revenge dress is up for auction

ഡയാന രാജകുമാരി

Updated on

ഡയാന രാജകുമാരിയുടെ ഐക്കോണിക് റിവഞ്ച് ഡ്രസ് വീണ്ടും ലേലത്തിന്. 30 വർഷത്തിനു ശേഷമാണ് വസ്ത്രം വീണ്ടും ലേലത്തിനു വയ്ക്കുന്നത്. ഡിസംബർ 9ന് ന്യൂയോർക്കിലാണ് ലേലം നടക്കുക. ബ്ലാക്ക് സിൽക്ക് ഈവനിങ് ഡ്രസ്സിന് 1.4 കോടി മുതൽ 2.8 കോടി വരെ ലേലത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1997 ജൂണിലാണ് വസ്ത്രം അവസാനമായി ലേലം ചെയ്തത്. ഗ്രീക്ക് ഡിസൈനറായ ക്രിസ്റ്റീന സ്റ്റാമ്പോളിൻ ഡിസൈൻ ചെയ്ത വസ്ത്രം ട്രെൻഡ് സെറ്ററായിരുന്നു. 1994 ജൂൺ 29നാണ് ഡയാന ആദ്യമായി ഈ വസ്ത്രം അണിയുന്നത്. ലണ്ടനിലെ സെർപെന്‍റൈൻ ഗാലറിയിൽ വാനിറ്റി ഫെയർ ഫണ്ട് റെയ്സിങ് ഡിന്നറിനാണ് ഫിഗർ ഹഗ്ഗിങ്ങായ ഓഫ് ഷോൾഡർ ബ്ലാക്ക് സിൽക് ഡ്രസ് ഡയാന ധരിച്ചത്.

ഡയാനയുടെ അലമാരയിൽ മൂന്നു വർഷമായി ധരിക്കാതെ വച്ചിരുന്ന ആ വസ്ത്രം ആ ദിവസം തെരഞ്ഞെടുക്കാനുള്ള കാരണമാണ് അതിനെ ഐക്കോണിക്ക് ആക്കിയത്. അതേ ദിവസമാണ് ഡയാനയുടെ ഭർത്താവായിരുന്ന ചാൾസ് രാജകുമാരൻ, താൻ ഡയാനയെ വഞ്ചിച്ചതായി വെളിപ്പെടുത്തിയത്.

ടെലിവിഷന് മുന്നിലാണ് ഡയാനയോട് താൻ വിശ്വാസവഞ്ചന കാണിച്ചിരുന്നതായി ചാൾസ് തുറന്നു പറഞ്ഞത്. മാധ്യമങ്ങൾ തന്നെ കാത്തിരിക്കുകയാണ് എന്ന് അറിയാവുന്ന ഡയാന ഒരു പ്രതീകാത്മക പ്രതികാരം പോലെയാണ് അന്നത്തെ ദിവസം കറുത്ത വസ്ത്രം തെരഞ്ഞെടുത്ത്. വസ്ത്രം മാത്രമല്ല, അതിനൊപ്പം ഡയാന ധരിച്ച ആക്സസറീസും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അന്നത്തെ ബ്രിട്ടിഷ് രാജ്ഞിയും ചാൾസിന്‍റെ അമ്മയുമായ എലിസബത്ത് വിവാഹസമ്മാനമായി നൽകിയ ഡയമണ്ട് പതിപ്പിച്ച ബ്രൂച്ച് ആയിരുന്നു.

logo
Metro Vaartha
www.metrovaartha.com