വിവാഹം അലങ്കോലമാക്കി മുടക്കി കൈയിൽ തരും; വെറും 47,000 രൂപ മാത്രം

കാശെടുത്ത് വീശിയാൽ കല്യാണം മുടക്കിത്തരാനായി തയാറായി ഇറങ്ങിയിരിക്കുകയാണൊരു പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ.
professional wedding destroyer
വിവാഹം അലങ്കോലമാക്കി മുടക്കി കൈയിൽ തരും; വെറും 47,000 രൂപ മാത്രം
Updated on

വിവാഹദിവസം അവിസ്മരണീയമാക്കാൻ ധാരാളം ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളുണ്ട്. ഇനിയിപ്പോ വിവാഹം മുടക്കണോ ... അതിനും ആളുണ്ട്. കാശെടുത്ത് വീശിയാൽ കല്യാണം മുടക്കിത്തരാനായി തയാറായി ഇറങ്ങിയിരിക്കുകയാണൊരു പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ. സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ ആണ് പുതിയ പ്രൊഫഷൻ ആരംഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കു വച്ചതിനു പുറമേ നിരവധി വധൂ വരന്മാരാണ് വിവാഹം മുടക്കാനായി തന്നെ സമീപിച്ചതെന്ന് വേരിയ പറയുന്നു. ചുരുക്കി പറഞ്ഞാൽ ഇഷ്ടം പോലെ വിവാഹങ്ങളാണ് വേരിയയ്ക്ക് ഈ വർഷം തന്നെ മുടക്കാനുള്ളത്.

നിശ്ചയിച്ച വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? വിവാഹത്തിനോട് താത്പര്യ കുറവുണ്ടോ ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ ? എങ്കിൽ നിങ്ങളുടെ വിവാഹം മുടക്കാൻ ഞാനുണ്ട് എന്നാണ് ആദ്യം വേരിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഞെട്ടിക്കുന്ന പ്രതികരണമാണ് ആദ്യ പോസ്റ്റിനു തന്നെ ലഭിച്ചത്. നിരവധി സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി തന്നെ സമീപിച്ചു. അതോടെ ഇതൊരു പ്രൊഫഷൻ ആയി തീരുമാനിക്കുകയായിരുന്നുവെന്ന് വേരിയ.

വിവാഹം നടക്കുന്ന വേദിയും സമയവും അറിയിച്ച് 500 യൂറോയും ( 47,000 രൂപ) നൽകിയാൽ മതി. ബാക്കി കാര്യമെല്ലാം വേരിയ നോക്കിക്കോളും.

ചിലപ്പോൾ വരന്‍റെയോ വധുവിന്‍റെയോ കാമുകിയോ കാമുകനോ ആയി വേരിയ എത്തും. പണം നൽകിയ ആളെ വിളിച്ച് സ്ഥലം വിടും. കുടുംബാംഗങ്ങൾ ഇടപെട്ടാൽ നല്ല ഇടിയും കൊടുക്കും. പക്ഷേ ഓരോ ഇടിക്കും പ്രത്യേക കാശ് കൊടുക്കണമെന്നു മാത്രം. ഈ ഡിസംബർ വരെ ഫുൾ തിരക്കിലാണെന്ന് വേരിയ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com