Raisin
Raisin

കല്യാണം സ്പെഷ്യൽ ഉണക്കമുന്തിരി അച്ചാർ

മധുരവും പുളിയും എരുവുമൊക്കെയുള്ള ഒരു കല്യാണ അച്ചാർ. ഉണക്ക മുന്തിരി അച്ചാർ
Published on

റീന വർഗീസ് കണ്ണിമല

മധുരവും പുളിയും എരുവുമൊക്കെയുള്ള ഒരു കല്യാണ അച്ചാർ. ഉണക്ക മുന്തിരി അച്ചാർ. ഇന്നു നമുക്ക് അതു പരിചയപ്പെടാം.

ഉണക്ക മുന്തിരി വൃത്തിയാക്കിയത് - ½ കിലോ

പച്ചമുളക് നാലായി അരിഞ്ഞത്- 6 എണ്ണം

ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടീ സ്പൂണ്‍

കാശ്മീരി മുളക് പൊടി - 3 ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി - ½ ടീ സ്പൂണ്‍

കായം - 1 ടീ സ്പൂണ്‍

ഉലുവപ്പൊടി- ½ടീസ്പൂൺ

വിനിഗര്‍ - ¼ കപ്പ്

ഉപ്പ് - ആവശ്യത്തിന്

നല്ലെണ്ണ - ¼ കപ്പ്

കറിവേപ്പില - രണ്ടു തണ്ട്

Raisin pickle
Raisin pickle

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഉണക്ക മുന്തിരി, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില എന്നിവചേര്‍ത്ത് വഴന്നു വരുമ്പോൾ വിനാഗിരിയിൽ പൊടികളെല്ലാം ചേർത്ത് കുഴച്ചത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിച്ച് ചെറുതീയിൽ വഴറ്റുക. ഇതില്‍ ഉപ്പിട്ടു വച്ച ഉണക്ക മുന്തിരി ചേര്‍ത്ത് രണ്ടു മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. തീയണച്ച ശേഷം പത്തു മിനിറ്റ് മൂടി വച്ച ശേഷം എടുത്തുപയോഗിക്കാം.

സമാനമായ രീതിയിൽ തന്നെ പച്ച മുന്തിരിയും അച്ചാറിടാം. വെറൈറ്റി അച്ചാറുകൾ ഇവിടെ അവസാനിക്കുന്നു.

നാളെ മുതൽ നമുക്കു കർക്കിടക സ്പെഷ്യൽ വിഭവങ്ങൾ പരിചയപ്പെടാം.

< | 1 | 2 | 3 | 4 | 5 | 6 | >

logo
Metro Vaartha
www.metrovaartha.com