റംബുട്ടാൻകൊണ്ടൊരു അച്ചാറായാലോ?

അച്ചാർ വെറൈറ്റികൾ പരിചയപ്പെടുത്തുന്ന പംക്തിയിൽ ഇന്ന് റംബുട്ടാൻ അച്ചാർ
Rambutan
Rambutan
Updated on

റീന വർഗീസ് കണ്ണിമല

റംബുട്ടാൻ പഴുത്തു നിറഞ്ഞു നിൽക്കുന്ന കാലമാണ്.കുറച്ചു റംബുട്ടാൻ ഇനിയങ്ങോട്ട് അച്ചാറിട്ടാലോ?

ചേരുവകൾ:

റംബുട്ടാൻ തൊണ്ടു കളഞ്ഞത്- ഒരു കിലോ

‌കശ്മീരി മുളകു പൊടി-6 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ

ഉലുവ പ്പൊടി-ഒരുടീസ്പൂൺ

കായം-ഒരു ടീസ്പൂൺ

ഉപ്പ്-വിനാഗിരി -

പാകത്തിന്

കടുക്-ഒരു ടീസ്പൂൺ

കറിവേപ്പില- രണ്ടു തണ്ട്

നല്ലെണ്ണ -100 മില്ലി

വെളുത്തുള്ളി-ഒരു കുടം

ഇഞ്ചി-ഒരു വലിയ കഷണം

Rambutan pickle
Rambutan pickle

പാചകം ചെയ്യുന്ന വിധം:

ഒരു മൺ ചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ കടുകു മൂപ്പിക്കുക.അതിലേക്ക് വെളുത്തുള്ളി,

ഇഞ്ചി, കറിവേപ്പിലഎന്നിവയിട്ട് വഴന്നു വരുമ്പോൾ മുളകു പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് തൊണ്ടു കളഞ്ഞെടുത്ത റംബുട്ടാൻ കൂടി ചേർത്ത് ഇളക്കുക.ശേഷം വേകാൻ ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച്പാകത്തിന് ഉപ്പും വിനാഗിരിയും ചേർത്ത് മൂടി വച്ച് വേവിക്കുക.

വെന്തു കുറുകി വരുമ്പോൾ ഉലുവ,കായം പൊടികൾ ചേർത്ത് ഇളക്കി മൂടി വച്ച് വാങ്ങുക.പത്തു മിനിറ്റു കഴിഞ്ഞു മാത്രം തുറക്കുക. ഇങ്ങനെ അച്ചാറിടാൻ നാടൻ റംബുട്ടാൻ ഇനമാണ് നല്ലത്.

< | 1 | 2 | 3 | 4 | 5 | 6 | >

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com