'മുഹബ്ബത്ത്' പോലെ മനസ് കുളിർപ്പിക്കുന്ന 'മധുര സർബത്ത്'

മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന സർബത്ത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
Recipe of muhabbat ka sarbath

'മുഹബ്ബത്ത്' പോലെ മനസ് കുളിർപ്പിക്കുന്ന 'മധുര സർബത്ത്'

Updated on

റംസാൻ നോയമ്പു കാലത്ത് ആവശ്യക്കാർ ഏറുന്ന മധുര പാനീയമാണ് മുഹബ്ബത് കാ സർബത്ത്. മുഹബ്ബത്ത് പോലെ മനസ് കുളിർപ്പിക്കുന്ന രുചിയും നിറവുമുള്ള സർബത്ത്. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ ഇഫ്താർ മേശകളിലെ സ്ഥിരം പാനീയങ്ങളിൽ ഒന്ന്. കടുത്ത നോമ്പിന്‍റെ ക്ഷീണം അകറ്റാൻ ഏറ്റവും ഉചിതമായ പാനീയം. മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന സർബ്ബത്ത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായവ

  • ചെറുതായി നുറുക്കിയ തണ്ണിമത്തൻ

  • പാൽ- 4 കപ്പ്

  • പഞ്ചസാര- 2 കപ്പ്

  • കസ്കസ്- 2 ടീ സ്പൂൺ

  • റൂഹ് അഫ്സ അല്ലെങ്കിൽ റോസ് സിറപ്പ്- 1/4 കപ്പ്

സർബത്ത് ഉണ്ടാക്കുന്ന വിധം

കൊഴുപ്പോടു കൂടിയ തണുപ്പിച്ച 4 കപ്പ് പാൽ ഒരു വലിയ പാത്രത്തിലേക്ക് ഒഴിക്കുക. രണ്ട് മൂന്ന് ഐസ് കഷ്ണങ്ങൾ ചേർക്കാം. പിന്നാീട് റൂഹ് അഫ്സ അല്ലെങ്കിൽ റോസ് സിറപ്പ് ചേർക്കാം. പാനീയത്തിന് മധുരവും നിറവും നൽകാനാണിത്. കാൽ കപ്പ് പഞ്ചസാര കൂടി ചേർത്തതിനു ശേഷം നന്നായി ഇളക്കിയെടുക്കാം. പാലും സിറപ്പും പഞ്ചസാരയും നന്നായി അലിഞ്ഞു ചേർന്നു കഴിഞ്ഞാൽ അരിഞ്ഞു വച്ച തണ്ണിമത്തൻ കഷ്ണങ്ങൾ അതിലേക്ക് ചേർക്കാം. കസ്കസ് കൂടി ചേർത്ത് ഗ്ലാസിലേക്ക് പകർത്താം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com