43 രാജ്യങ്ങളിൽ ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കമിട്ട് ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ

റമദാൻ മാസത്തിലുടനീളം മൊത്തം 3 ദശലക്ഷം ദിർഹം ചെലവിൽ 300,000 ഇഫ്താർ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്.
Sharjah charity international distributes iftar kits

43 രാജ്യങ്ങളിൽ ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കമിട്ട് ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ

Updated on

ഷാർജ: ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ 43 രാജ്യങ്ങളിലായി നടപ്പാക്കുന്ന 'റമദാൻ ഇഫ്താർ' പദ്ധതിക്ക് തുടക്കമായി. റമദാൻ മാസത്തിലുടനീളം മൊത്തം 3 ദശലക്ഷം ദിർഹം ചെലവിൽ 300,000 ഇഫ്താർ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികളുമായും പദ്ധതിയുടെ പരിധിയിൽ വരുന്ന നിരവധി രാജ്യങ്ങളിലെ അസോസിയേഷൻ ഓഫിസുകളുമായും ഏകോപിപ്പിച്ച് വ്യത്യസ്ത രാജ്യങ്ങളിലെ നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ദാനത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ വർഷത്തെ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് പ്രോജക്ട്സ് ആൻഡ് എക്സ്റ്റേണൽ എയ്ഡ് വകുപ്പ് മേധാവി ഖാലിദ് ഹസ്സൻ അൽ അലി പ്രസ്താവിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com