"ഞങ്ങളുടെ ദേവീ.., സ്നേഹത്തിനും കരുതലിനും നന്ദി": നവമിയെക്കുറിച്ച് വേടന്‍റെ സഹോദരി

ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമത്തിലൂടെയാണ് ഹരിത കുറിപ്പ് പങ്കുവച്ചത്
rapper vedan sister haritha expresses love towards navami latha

വേടൻ | സഹോദരി ഹരിത | നവമി ലത

Updated on

വേടന്‍റെ പങ്കാളി നവമി ലതയെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുമായി വേടന്‍റെ സഹോദരി ഹരിത മുരളി. വേടന്‍റെയും നവമിയുടെയും ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. നീ ഞങ്ങളുടെ ദേവിയാണെന്നാണ് ഹരിത കുറിച്ചത്.

"എന്‍റെ സഹോദരൻ ഞങ്ങൾക്കുവേണ്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നീ. ഞങ്ങളുടെ കുടുംബത്തോടുള്ള സ്നേഹത്തിനും കരുതലിനും നന്ദി. സ്നേഹത്തോടെ അത് വളരുകയാണ്. ഞങ്ങളുടെ "ദേവീ' കുടുംബത്തിൽ നിന്നുള്ള സ്നേഹം", എന്നാണ് ഹരിത കുറിച്ചത്.

ഫെബ്രുവരി 24 നാണ് വേടനും യുവ എഴുത്തുകാരിയുമായ നവമി ലതയും തമ്മിൽ വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ വേടനും നവമിയും വലിയ സൈബറാക്രമണത്തിന് ഇരയായിരുന്നു. കറുപ്പ് വിറ്റ് കാശുണ്ടാക്കി വെളുത്ത പെണ്ണിനെ കെട്ടി തുടങ്ങി വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com