വെറും 15 മിനിറ്റ്; തൊട്ടു കൂട്ടാൻ നാരങ്ങാ അച്ചാർ ഉണ്ടാക്കാം

ബിരിയാണിയാണെങ്കിലും നെയ്ച്ചോറാണെങ്കിലും അച്ചാർ നിർബന്ധം.
Recipe of kerala lemon pickle

വെറും 15 മിനിറ്റ്; തൊട്ടു കൂട്ടാൻ നാരങ്ങാ അച്ചാർ ഉണ്ടാക്കാം

Updated on

ചോറിനൊപ്പം തൊട്ടു കൂട്ടാൻ കിടിലൻ ചെറുനാരങ്ങാ അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ബിരിയാണിയാണെങ്കിലും നെയ്ച്ചോറാണെങ്കിലും അച്ചാർ നിർബന്ധം. വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് ചെറുനാരങ്ങാ അച്ചാർ ഉണ്ടാക്കാം.

ചേരുവകൾ

  • ചെറുനാരങ്ങ-12

  • പച്ചമുളക്-6

  • വെളുത്തുള്ളി- അര കപ്പ്

  • കടുക്-1 സ്പൂൺ

  • ഉലുവ- 1 സ്പൂൺ

  • മഞ്ഞൾ-കാൽ ടീ സ്പൂൺ

  • മുളകു പൊടി- ഒരു ടേബിൾസ്പൂൺ

  • കായപപൊടി- അര സ്പൂൺ

  • കറിവേപ്പില- 2 തണ്ട്

  • - വിനാഗിരി- 2 ടീസ്പൂൺ

  • ഉപ്പ്, എണ്ണ- പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കടുകും ഉലുവയും വറുത്തെടുക്കുക. ഇതിലേക്ക് പച്ചമുളകും വെ‍ളുത്തുള്ളിയും കറിവേപ്പിലയും അരിഞ്ഞത് ചേർത്ത് വഴറ്റാം.

അരിഞ്ഞു വച്ച നാരങ്ങാ കഷ്ണങ്ങളും മറ്റു പൊടികളും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അൽപം എണ്ണ ചൂടാക്കി ഒഴിക്കാം. ആവശ്യമെങ്കിൽ വിനാഗിരിയും ചേർക്കാം.

എയർ ടൈറ്റായ പാത്രത്തിലേക്ക് അച്ചാർ പകർത്തി സൂക്ഷിക്കാം. 3 ദിവസത്തിനു ശേഷം ഉപയോഗിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com