'ക്രിസ്മസും താറാവു കറിയും' ഇണപിരിയാത്ത രുചിക്കൂട്ട്!

നാടൻ താറാവ് കറി വയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം.
Recipe of kerala style duck curry, christmas special dishes
'ക്രിസ്മസും താറാവു കറിയും' തമ്മിലുള്ള രുചിയുള്ള ബന്ധം!
Updated on

നല്ല നാടൻ താറാവുകറിയില്ലാതെ ക്രിസ്മസ് ആഘോഷമില്ല. അപ്പത്തിനൊപ്പമായാലും ചോറിനൊപ്പമായാലും താറാവ് കറിയുടെ പ്രൗഢി ഒട്ടും മങ്ങാറില്ല. നാടൻ താറാവ് കറി വയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  1. താറാവ് ഇറച്ചി- 1 കിലോഗ്രാം

  2. മഞ്ഞൾപ്പൊടി- കാൽ ടീ സ്പൂൺ

  3. മല്ലിപ്പൊടി-2 ടീ സ്പൂൺ

  4. മുളകുപൊടി- 1-2 ടീസ്പൂൺ

  5. ഗരം മസാല- അര ടീ സ്പൂൺ

  6. പെരുംജീരകം- 1 ടീ സ്പൂൺ

  7. തേങ്ങാപാൽ- ഒരു കപ്പ്

  8. സവാള- മൂന്നെണ്ണം

  9. പച്ചമുളക്- 12 എണ്ണം

  10. ചുവന്നുള്ളി- 5-6 എണ്ണം

  11. ഇഞ്ചി- ചെറിയ കഷ്ണം

  12. ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യം താറാവിറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും അൽപം മസാലയും മുളകുപൊടിയും ചേർത്ത് നന്നായി വേവിക്കുക. പിന്നീട് ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, നെടുകെ കീറിയ പച്ചമുളക്, ചെറുതായി ചതച്ച വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞ സവാളയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് വഴറ്റിയെടുക്കാം. ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപൊടി, മുളകു പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റാം. പൊടികൾ വെളിച്ചെണ്ണയിൽ മൂത്തു കഴിഞ്ഞാൽ വേവിച്ച ഇറച്ചിയും തേങ്ങയുടെ രണ്ടാംപാലും ചേർത്ത് ഗരംമസാലയും പെരുംജീരകവും ചേർത്ത് തിളപ്പിക്കാം. ആവശ്യത്തിന് ഉപ്പും ഒന്നാം പാലും ചേർത്ത് തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം. പിന്നീട് അൽപ്പം ചുവന്നുള്ളി അരിഞ്ഞതും വറ്റൽ മുളകും കടുകും കറിവേപ്പിലയും എണ്ണയിൽ താളിച്ചെടുത്ത് കറിയിലേക്ക് ഒഴിച്ചാൽ കറി റെഡി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com