പിസയിൽ പൈനാപ്പിൾ വയ്ക്കാൻ വിസമ്മതിച്ചു; സംസ്കാരത്തിന് എതിരെന്ന് ഷെഫ്, പുറത്താക്കി റസ്റ്ററന്‍റ്

ഷെഫ് ഇതിനെതിരേ ഫെയർ വർക് കമ്മിഷനിൽ പരാതി നൽകി.
Refused to put pineapple on pizza; chef claims it goes against the culture, gets fired by restaurant

പിസയിൽ പൈനാപ്പിൾ വയ്ക്കാൻ വിസമ്മതിച്ചു; സംസ്കാരത്തിന് എതിരെന്ന് ഷെഫ്, പുറത്താക്കി റസ്റ്ററന്‍റ്

Updated on: 

പിസയിൽ പൈനാപ്പിൾ വയ്ക്കാൻ വിസമ്മതിച്ച ഇറ്റാലിയൻ ഷെഫിനെ പുറത്താക്കി ഓസ്ട്രേലിയൻ റസ്റ്ററന്‍റ്. ബ്രിസ്ബെയ്നിലെ ലാ കോസ്റ്റ റസ്റ്ററന്‍റിലെ ഷെഫ് ഹെഡ് ആയിരുന്ന ഡേവിഡ് ടമ്പുരെല്ലയെയാണ് മാനേജ്മെന്‍റ് പുറത്താക്കിയത്. പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് ഇറ്റാലിയൻ പാചക സംസ്കാരത്തിന് എതിരാണെന്നാണ് ഡേവിഡിന്‍റെ വാദം. റസ്റ്ററന്‍റിന് ലഭിച്ച ഒരു വമ്പൻ സ്വകാര്യ വിരുന്നിനിടെയാണ് സംഭവം. ഈ പരിപാടിയിൽ മാത്രമല്ല ഇതിനു മുൻപ് രണ്ടു തവണയും ഇതേ കാര്യത്തിന് ഡേവിഡ് വിസമ്മതം അറിയിച്ചതായി മാനേജ്മെന്‍റ് ആരോപിക്കുന്നു. 15,000 ഡോളറിൽ അധികം ( ഏകദേശം 9 ലക്ഷം രൂപ) വില മതിക്കുന്ന പിസയുടെ ഓർഡറാണ് അന്ന് റസ്റ്ററന്‍റിന് ലഭിച്ചിരുന്നത്.

പിസയിൽ പൈനാപ്പിൾ ഒഴിവാക്കുകയെന്നത് ഇറ്റലിക്കാരെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണെന്ന് നിങ്ങൾ മനസിലാക്കണമെന്നും ഡേവിഡ് പറഞ്ഞിരുന്നു. മേയ് 20നാണ് റസ്റ്ററന്‍റ് ഡേവിഡിനെ പിരിച്ചു വിട്ടത്. ഷെഫ് ഇതിനെതിരേ ഫെയർ വർക് കമ്മിഷനിൽ പരാതി നൽകി.

എന്നാലും സമയപരിധിക്കുള്ളിൽ പരാതി നൽകാഞ്ഞതിനാൽ കമ്മിഷൻ അപേക്ഷ തള്ളി. എന്നാൽ പിസയിൽ പൈനാപ്പിൾ ചേർക്കാൻ വിസമ്മതിച്ചുവെന്നത് അനേകം പ്രശ്നങ്ങളിൽ ഒന്നു മാത്രമാണെന്നും ഡേവിഡിനെതിരേ നടപടി സ്വീകരിച്ചതിനു പിന്നിൽ മറ്റു കാരണങ്ങൾ ഉണഅടെന്നും റസ്റ്ററന്‍റ് മാനേജർ എലിയറ്റ് ഇൻഗ്രാം പറയുന്നു.