പുറം ചൊറിയാൻ മണിക്കൂറിന് 9,000 രൂപ; പുതിയ ട്രെൻഡ്

ത്വക്കിനെയും തലച്ചോറിനെയും സ്ക്രാച്ചിങ് സെഷനുകൾ നല്ല രീതിയിൽ ഊർജസ്വലമാക്കും.
scratchong back for money 9,000 Rs per hour

പുറം ചൊറിയാൻ മണിക്കൂറിന് 9,000 രൂപ; പുതിയ ട്രെൻഡ്

Updated on

വീട്ടിലുള്ളവരുടെ പുറം ചൊറിഞ്ഞു കൊടുക്കുന്നത് സാധാരണയാണ്.. പക്ഷേ പുറം ചൊറിഞ്ഞു കൊടുക്കുന്നതിന് ശമ്പളം കിട്ടുമെങ്കിലോ? മണിക്കൂറിന് 9,000 രൂപ വരെയാണ് ആഗോള തലത്തിൽ പുറം ചൊറിഞ്ഞു കൊടുക്കുന്നതിന് ഈടാക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. പക്ഷേ സത്യമതാണ്. സ്ക്രാച്ച് തെറാപ്പി എന്നാണ് വെൽനെസ് ഇൻഡസ്ട്രിയിൽ പുറം ചൊറിയുന്നതിന് നൽകിയിരിക്കുന്ന ഓമനപ്പേര്. ന്യൂയോർക്ക് പോലുള്ള വൻ നഗരങ്ങളിൽ പ്രൊഫഷണലുകൾ അവരുടെ സ്റ്റുഡിയോകളിലും സ്പാകളിലുമെല്ലാം സ്ക്രാച്ചിങ് സെഷനുകൾ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. മണിക്കൂറിന് 100 ഡോളർ വരെ അതായത് 9,000 രൂപ വരെയാണ് ഓരോ സെഷനും ചെലവാകുന്നത്.

സാധാരണ പോലെ പുറം ചൊറിയുമ്പോൾ മാന്തിക്കൊടുക്കുന്നതല്ല സെഷനുകൾ. വളരെ നിയന്ത്രിതമായ രീതിയിൽ ക്ലയന്‍റിന് മാനസികവും ശാരീരികവുമായി റിലാക്സേഷൻ ലഭിക്കുന്ന വിധത്തിലാണ് സ്ക്രാച്ചിങ് സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ത്വക്കിനെയും തലച്ചോറിനെയും സ്ക്രാച്ചിങ് സെഷനുകൾ നല്ല രീതിയിൽ ഊർജസ്വലമാക്കും.

ചെറിയ രീതിയിൽ പുറം ചൊറിഞ്ഞു കൊടുക്കുമ്പോൾ സെൻസറി നെർവുകൾ തലച്ചോറിലേക്ക് സന്തോഷത്തിന്‍റെ സിഗ്നലുകൾ നൽകുമെന്നും അതു എൻഡോർഫിൻസ് , സെറോടോണിൻ എന്നിവ പുറപ്പെടുവിക്കും. ഇവ മനുഷ്യരുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. അതു മാത്രമല്ല സ്ട്രെസ് കുറയ്ക്കുകയും ഉറക്കം വർധിപ്പിക്കുകയും രക്തയോട്ടം കൂടുകളും ചെയ്യും. അതു കൊണ്ടു തന്നെ സ്വാഭാവികമായി ചൊറിച്ചിൽ ഇല്ലാത്ത ഭാഗത്തു നൽകുന്ന സ്ക്രാച്ച് പോലും മാനസികോല്ലാസം നൽകും.

ഓൺലൈൻ വഴി സ്ക്രാച്ചിങ് കോഴ്സുകൾ ചെയ്യുന്നതിനായി 21,000 രൂപ വരെയാണ് ചെലവാകുന്നത്. ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്ന് മാത്രം. നഖങ്ങൾ വൃ‌ത്തിയായിരിക്കണം, ഏതെങ്കിലും വിധത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നെങ്കിൽ അവ സാനിറ്റൈസ് ചെയ്യണം, ത്വക്കിന്‍റെ ആരോഗ്യത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. 30 മുതൽ 90 മിനിറ്റ് വരെയാണ് ഒരു സ്ക്രാച്ചിങ് സെഷൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com