റൂം സ്പ്രിങ്ക്ളറിൽ ഷർട്ട് ഉണക്കാനിട്ടു; 19 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ

താഴത്തെ നിലയിലെ മുറികളിലേക്കും വെള്ളം ഒഴുകിയെത്തിയിരുന്നുവെന്ന് ഹോട്ടൽ അധികൃ‌തർ പറയുന്നു.
shirt hangs on room sprinkler, 19 lack compensation demands

റൂം സ്പ്രിങ്ക്ളറിൽ ഷർട്ട് ഉണക്കാനിട്ടു; 19 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ

Updated on

ബീജിങ്: തീപിടിത്തമുണ്ടായാൽ നിയന്ത്രിക്കുന്നതിനായി നിർമിച്ചിരുന്ന റൂം സ്പ്രിങ്ക്ളറിൽ ടീഷർട്ട് ഉണക്കാനിട്ട ഉപയോക്താവിനോട് 19 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ. തെക്കൻ ചൈനയിലാണ് സംഭവം. സ്പ്രിങ്ക്ളർ കേടായതോടെ മുറിയിലേക്ക് വെള്ളം ചീറ്റുകയും മെത്തയും മറ്റു ഫർണിച്ചറുകളും, ഇലക്‌ട്രോണിക് ഉപകരണങ്ങളും ചുമരും നനഞ്ഞ് പ്രവർത്തനരഹിതമായെന്നും ചൂണ്ടിക്കാണിച്ചാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

റൂം സ്പ്രിങ്ക്ളറിൽ ഷർട്ട് തൂക്കിയിട്ടിരിക്കുന്നതും അതിൽ നിന്ന് വെള്ളം ചീറ്റുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷർട്ടിന്‍റെ ഭാരം മൂലം സ്പ്രിങ്ക്ളറിനെ ഹീറ്റ് സെൻസിറ്റീവ് ഭാഗം കേടായതോടെയാണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം മുറിയിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങിയത്.

താഴത്തെ നിലയിലെ മുറികളിലേക്കും വെള്ളം ഒഴുകിയെത്തിയിരുന്നുവെന്ന് ഹോട്ടൽ അധികൃ‌തർ പറയുന്നു.

താപനില 74 ഡിഗ്രിയിൽ കവിഞ്ഞാൽ ഉടൻ തന്നെ വെള്ളം ചീറ്റാവുന്ന വിധത്തിലാണ് ഓട്ടോമാറ്റിക് സ്പ്രിങ്ക്ളേഴ്സ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com