shiva temple submerged under water
ജലത്തിനടിയിൽ ധ്യാനം ചെയ്യുന്ന 3 ശിവക്ഷേത്രങ്ങൾ

ജലത്തിനടിയിൽ ധ്യാനം ചെയ്യുന്ന 3 ശിവക്ഷേത്രങ്ങൾ

കടലിന്നടിയിൽ മുങ്ങിപ്പോകുകയും പിന്നീട് പ്രത്യക്ഷമാകുകയും ചെയ്യുന്ന മൂന്ന് ശിവക്ഷേത്രങ്ങൾ

നീൽകണ്ഠേശ്വർ മഹാദേവ ക്ഷേത്രം

ഗുജറാത്തിലെ ജുനരാജിലുള്ള പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണിത്. കർജൻ അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ ആറു മാസത്തോളം ക്ഷേത്രം വെള്ളത്തിനടിയിലായിരിക്കും. ആറു മാസക്കാലമാണ് വെള്ളമിറങ്ങി പ്രത്യക്ഷപ്പെടുക. ഭഗവാൻ ശിവൻ ധ്യാനനിദ്രയിലായിരിക്കും ഈ സമയത്തെന്നാണ് വിശ്വാസം. രജപുത്ര രാജാവായ രാജ ചൗക്രാനയാണ് ക്ഷേത്രം നിർമിച്ചത്. വേലിയേറ്റമുണ്ടാകുമ്പോൾ ക്ഷേത്രം വെള്ളത്തിൽ മുങ്ങും. വേലിയിറക്കത്തിൽ വീണ്ടും പൊങ്ങി വരും. ഗയാബ് മന്ദിർ അഥവാ നഷ്ടക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്.

സ്തംഭേശ്വർ മഹാദേവ ക്ഷേത്രം

ഗുജറാത്തിലെ ബറോഡയിലാണ് ഈ ക്ഷേത്രം. അറബിക്കടലിനും കമ്പേ ഉൾക്കടലിനും ഇടയിലാണ് ക്ഷേത്രമുള്ളത്. സ്കന്ദ പുരാണത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

നിഷ്കളങ്ക് മഹാദേവ ക്ഷേത്രം

ഗുജറാത്തിലെ ഭാവ്നഗറിലാണ് ഈ ക്ഷേത്രം. വേലിയേറ്റക്കാലത്ത് വെള്ളത്താൽ മുങ്ങിപ്പോകും. പിന്നീട് പൊങ്ങി വരും. സ്വയംഭൂവായ ശിവലിംഗവും നന്ദികേശ്വരനുമാണ് ക്ഷേത്രത്തിലുള്ളത്. പാണ്ഡവന്മാർ ഇവിടെയെത്തി ശിവനെ പാർഥിച്ചിരുന്നുവെന്നാണ് ഐതിഹ്യം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com