
Representative image
ദുബായ്: സെലിബ്രിറ്റികളുടെയും ആഗോള വ്യവസായികളുടെയും ഇഷ്ട കേന്ദ്രമായ ദുബായിലെ ബെവർലി ഹിൽസിൽ ഒരു സിംഗിൾ പ്ലോട്ട് വില്ല വിറ്റുപോയത് 260 മില്യൺ ദിർഹത്തിന് അഥവ 853 കോടി രൂപക്ക്. യു എ ഇ യുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ സിംഗിൾ പ്ലോട്ട് വില്ല വിൽപ്പനയാണിത്. വിൽപ്പനക്കാരനെ പ്രതിനിധീകരിച്ച് ഈഡൻ റിയാലിറ്റിയുടെ മാനേജിംഗ് പാർട്ണറായ ഫാബ്രിസിയോ സാൾട്ടിനിയാണ് ഇടപാടിന് നേതൃത്വം നൽകിയത്, ദുബായ് സോത്ത്ബീസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ അസോസിയേറ്റ് ഡയറക്ടർ മൈക്കൽ ചരലാംബസ് വാങ്ങുന്നയാളെ പ്രതിനിധീകരിച്ചു.
50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വില്ല പ്രീ-ക്വാളിഫിക്കേഷൻ പ്രക്രിയയിൽ വിജയിച്ചവർക്ക് മാത്രമേ കാണാൻ കഴിയൂ. അനുവാദമില്ലാതെ മറ്റാർക്കും ഈ വില്ല കാണാൻ പോലും സാധിക്കില്ല. സ്വകാര്യത നിലനിർത്തുന്നതിൽ അത്രയേറെ നിഷ്കർഷയാണ് നിർമാതാക്കൾ പുലർത്തുന്നത്. ഈഡൻ റിയാലിറ്റിയും അതിന്‍റെ പങ്കാളികളും ചേർന്ന് 260 മില്യൺ ദിർഹം, 210 മില്യൺ ദിർഹം, 209 മില്യൺ ദിർഹം എന്നിങ്ങനെ മൂന്ന് മൂല്യമേറിയ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.
ഇപ്പോൾ സമൂഹത്തിൽ ഇതുവരെ ഇടപാട് നടത്തിയിട്ടുള്ള നാല് ഏറ്റവും ചെലവേറിയ പ്രോപ്പർട്ടികളിൽ മൂന്നെണ്ണം എമിറേറ്റ്‌സ് ഹിൽസിലെ ഏറ്റവും അഭിമാനകരമായ 'ഗോൾഡൻ മൈൽ' എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നതെന്നും തടാകങ്ങളുടെയും അഡ്രസ് മോണ്ട്ഗോമറി ഗോൾഫ് കോഴ്‌സിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുമെന്നും ഫാബ്രിസിയോ സാൾട്ടിനി പറഞ്ഞു.