"എന്‍റെ വിളർച്ച മാറിയത് സ്മൃതി ഇറാനിയുടെ പരിപ്പ്- മുരിങ്ങാക്കോൽ സൂപ്പ് കഴിച്ച്"- വെളിപ്പെടുത്തി സൂപ്പർതാരത്തിന്‍റെ ഭാര്യ

സ്മൃതി ഇറാനി പങ്കുവച്ച ഒരു സിംപിൾ സൂപ്പ് കഴിച്ചതോടെ തന്‍റെ അവസ്ഥയിൽ വലിയ മാറ്റമുണ്ടായി എന്നാണ് മിറ പറഞ്ഞത്
Smriti Irani's dal soup helped Mira Kapoor with anaemia

"എന്‍റെ വിളർച്ച മാറിയത് സ്മൃതി ഇറാനിയുടെ പരിപ്പ്- മുരിങ്ങാക്കോൽ സൂപ്പ് കഴിച്ച്"- വെളിപ്പെടുത്തി സൂപ്പർതാരത്തിന്‍റെ ഭാര്യ

Updated on

ഇന്ത്യയിലെ സ്ത്രീകളെ വലയ്ക്കുന്ന പ്രശ്നമാണ് വിളർച്ച (അനീമിയ). രക്തത്തിലെ ഹീമോഗ്ലോബിന്‍റെയോ ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയോ അളവ് കുറയുന്ന അവസ്ഥയാണ് ഇത്. ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ കപൂറിനും ഏറെ നാളായി വിളർച്ച വലട്ടിയിരുന്നു. തന്നെ ഇതിൽ നിന്ന് രക്ഷിച്ചതി മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് എന്നാണ് മിറ പറയുന്നത്.

സ്മൃതി ഇറാനി പങ്കുവച്ച ഒരു സിംപിൾ സൂപ്പ് കഴിച്ചതോടെ തന്‍റെ അവസ്ഥയിൽ വലിയ മാറ്റമുണ്ടായി എന്നാണ് മിറ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ മിറ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ മിറയും സ്മൃതി ഇറാനിയും കണ്ടുമുട്ടിയിരുന്നു. ആ വിഡിയോയ്ക്കൊപ്പമാണ് സ്മൃതി ഇറാനിയുടെ ഒരു ഹെൽത്ത് ടിപ്പ് തന്നെ സഹായിച്ചതിനെക്കുറിച്ച് മിറ തുറന്നു പറഞ്ഞത്.

മുരിങ്ങാക്കോൽ- മസൂർ ദാൽ (ചുവന്ന പരിപ്പ്) സൂപ്പ് കഴിക്കുന്നത് നല്ലതാണെന്ന് ഒരിക്കൽ സ്മൃതി ഇറാനി പറഞ്ഞിരുന്നു. വർഷങ്ങളായി വളർച്ചയാൽ കഷ്ടപ്പെടുന്ന മിറ ഈ വിഡിയോ കാണുകയും സ്മൃതിയുടെ സൂപ്പ് പരീക്ഷിക്കുകയും ചെയ്തു. മൂന്ന് മാസം അയേൺ സമ്പുഷ്ടമായ ഈ സൂപ്പ് കഴിച്ചതിലൂടെ നല്ല മാറ്റമാണ് തനിക്കുണ്ടായത് എന്നാണ് മിറ പറയുന്നത്. വിളർച്ചയെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഈ സൂപ്പ് പരീക്ഷിക്കണമെന്നും മിറ പറയുന്നുണ്ട്.

വിളർച്ച അനുഭവിക്കുന്നവർ അവരുടെ ഡയറ്റിൽ മസൂർ ദാലും മുരിങ്ങാക്കോലും ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മസൂർ ദാലിൽ പ്ലാന്‍റ് ബേസ്ഡ് അയേൺ അടങ്ങിയിട്ടുണ്ട്. മുരിങ്ങാക്കോലും മുരിങ്ങ ഇലയും അയേണിനാൽ സമ്പൂഷ്ടമാണ്.

സൂപ്പ് തയാറാക്കേണ്ട വിധം

മസൂർ ദാൽ (ഒരു കപ്പ്, മുരിങ്ങക്കോൽ (മൂന്ന് എണ്ണം), സവാള (വലുത് ഒന്ന്), ഇഞ്ചി (ഒരു ഇഞ്ച് വലുപ്പത്തിൽ), തക്കാളി (വലുത് ഒന്ന്), അമരയ്ക്ക (4 എണ്ണം), വെള്ളം (4 കപ്പ്), നെയ് (ഒരു ടീസ്പൂൺ), കുരുമുളക് പൊടി (അര ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് എന്നിവ പ്രഷർ കുക്കറിൽ മൂന്ന് വിസിൽ കേൾപ്പിക്കുക. തുടർന്ന് എല്ലാം ഒന്നിച്ച് മിക്സിയിലിട്ട് അടിച്ച ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം. ഇതിനെ അടുപ്പിൽവച്ച് നന്നായി തിളപ്പിച്ച ശേഷം ചൂടോടെ ഉപയോഗിക്കുക.

logo
Metro Vaartha
www.metrovaartha.com