കലയും സംസ്കാരവും സമന്വയിപ്പിച്ച് മേഘ ജയരാജ്

മേഘയുടെ കരിയറിന്‍റെ പ്രധാന ചുവട് വയ്പ്പായിരിന്നു 'ബ്ലാക്ക് ഇന്‍ക് ഫോര്‍ സ്റ്റോറി ടെല്ലേഴ്സ്, സെയിന്‍റ്സ് ആന്‍ഡ് സ്‌കൗണ്ട്രല്‍സ്' എന്ന പ്രഭാഷണം
special story on visual artist megha jayaraj
മേഘ ജയരാജ്
Updated on

കൊച്ചി: ലോകത്തിന്‍റെ വിവിധ കോണുകളില്‍ കലയും സംസ്‌കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയിലാണ് മേഘാ ജയരാജ്. വിഷ്വൽ ആർട്ടിസ്റ്റായ മേഘ കലയോടൊപ്പം അധ്യാപനത്തിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമാണ്. സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്‍റ് ഡിസൈനില്‍ നിന്നും കണ്ടംപററി ആര്‍ട്ട് പ്രാക്ടീസസില്‍ ബിരുദം നേടിയ മേഘ സിംഗപ്പൂരിലെ ട്രോപിക്കല്‍ ലാബ് റെസിഡന്‍സി, ബറോഡയിലെ സ്‌പേസ് സ്റ്റുഡിയോ, ബാംഗളൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് ആര്‍കൈവ്സ് തുടങ്ങി വിവിധ ഇടങ്ങളില്‍ ആർടിസ്റ്റ് റെസിഡൻ‌സികളിൽ പങ്കെടുത്തിട്ടുണ്ട്. ജീവിതത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളെ കലയുടെ തലങ്ങളിലൂടെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ടുപോകുന്ന മേഘ 2022ലാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. ഇവിടത്തെ ഹൈസ്കൂൾ അധ്യാപികയാണ് മേഘ.

മേഘയുടെ കരിയറിന്‍റെ പ്രധാന ചുവട് വയ്പ്പായിരിന്നു 'ബ്ലാക്ക് ഇന്‍ക് ഫോര്‍ സ്റ്റോറി ടെല്ലേഴ്സ്, സെയിന്‍റ്സ് ആന്‍ഡ് സ്‌കൗണ്ട്രല്‍സ്' എന്ന പ്രഭാഷണം. ഓര്‍മകളും ചരിത്രവും ചര്‍ച്ച ചെയ്യുന്ന ഈ അവതരണം കേരളത്തിന്‍റെ സമഗ്ര സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ ഊന്നിപ്പറയുകയും കുടിയേറ്റത്തിന്‍റെ അകംപൊരുളുകള്‍ വിശദീകരിക്കുകയും ചെയ്തു.

'ഒരു ജീവിതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?' എന്ന ചോദ്യത്തിന്‍റെ പശ്ചാത്തലത്തില്‍, മേഘ സമൂഹത്തിന്‍റെയും വ്യക്തിയുടെയും അനന്തമായ മാറ്റങ്ങളെ പൊതു വ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിച്ചു.

ആധുനികതയും പാരമ്പര്യവും ചേരുന്ന നിലപാടുകളുള്ള പ്രഭാഷണത്തില്‍ ജാതി, കുടുംബ ബന്ധങ്ങള്‍, ദേശീയ രാഷ്ട്രം, പാരമ്പര്യവിരുദ്ധത എന്നിവയിലൂടെ കുടിയേറ്റത്തിന്‍റെ സങ്കീര്‍ണതകള്‍ മേഘ അനാവരണം ചെയ്തു. വ്യക്തിപരമായ അനുഭവങ്ങളും ചിന്തകളും ചേര്‍ത്തു പടുത്തുയര്‍ത്തിയ പ്രഭാഷണം സവിശേഷമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com