കണ്ണൂരിൽ മീനമാസത്തിലെ 'തെയ്യക്കാലം'; ക്ഷേത്രങ്ങളും തീയതിയും അറിയാം

ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തെയ്യം നടക്കുന്നത്.
Theyyam calendar march 2025

കണ്ണൂരിൽ മീനമാസത്തിലെ 'തെയ്യക്കാലം'; ക്ഷേത്രങ്ങളും തീയതിയും അറിയാം

Updated on

ഒരു തവണയെങ്കിലും തെയ്യം നേരിട്ട് കാണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കണ്ണൂരിൽ വീണ്ടും തെയ്യക്കാലം തുടങ്ങിയിരിക്കുകയാണ്. ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തെയ്യം നടക്കുന്നത്. രക്തചാമുണ്ഡി, കരിചാമുണ്ഡി, മുച്ചിലോട്ട് ഭഗവതി, വയനാട്ടു കുലവൻ, ഗുളികൻ, പൊട്ടൻ തുടങ്ങിയ നൂറു കണക്കിന് തെയ്യമാണ് ഓരോ തവണയും കെട്ടിയാടാറുള്ളത്.

ഇത്തവണ തെയ്യം നടക്കുന്ന ദിവസങ്ങളും ക്ഷേത്രങ്ങളും ഏതൊക്കെയാണെന്ന് അറിയാം.

മാർച്ച് 24-25

ചെറായി കുട്ടിച്ചാത്തൻ ക്ഷേത്രം. പടന്നക്കര, പിണറായി

താലൂക്ക്- തലശ്ശേരി

പഞ്ചായത്ത്- പിണറായി

ഫോൺ നമ്പർ -7034063158, 9074610330

തെയ്യങ്ങൾ- ഗുളികൻ, വിഷ്ണുമൂർത്തി, വസൂരിമാല, ഘണ്ഠാകർണൻ, കുട്ടിച്ചാത്തൻ

മാർച്ച് 24-25

പൂവത്തൂർ കടങ്ങോട്ട് മാക്കം ഭഗവതി ക്ഷേത്രം,

താലൂക്ക്-തലശ്ശേരി

പഞ്ചായത്ത്-കൂടാലി

ഫോൺ നമ്പർ- 9446087085, 9446651314, 9176442468

തെയ്യം- മാക്കവും മക്കളും, മാവിലൻ

മാർച്ച് 24-26

നിട്ടു കോമത്ത് ആര്യക്കരക്കണ്ണി ഭഗവതിക്ഷേത്രം, ആമ്പിലാട്.

താലൂക്ക്- തലശ്ശേരി

പഞ്ചായത്ത്-കൂത്തുപറമ്പ്

ഫോൺ നമ്പർ -8547666566, 6235740299

തെയ്യം- ബാലി, സുഗ്രീവൻ, ഊർപ്പഴശ്ശി ദൈവത്താർ, തലച്ചിലോൻ, ബാപ്പൂരാൻ, ആര്യക്കരക്കണ്ണി ഭഗവതി.

മാർച്ച് 26-28

പുതുശ്ശേരി ചാത്തോത്ത് കളരി ദേവസ്ഥാനം , താലൂക്ക്- കണ്ണൂർ

പഞ്ചായത്ത്-കണ്ണൂർ

ഫോൺ നമ്പർ-9645118231, 9383473512

തെയ്യം- ഗുളികൻ, വിഷ്ണുമൂർത്തി, ഉച്ചിട്ട, ഭൈരവൻ, ഘണ്ഠകർണൻ, ശാസ്തപ്പൻ ദൈവം, കരുവാൾ ഭഗവതി, കളരിയൽ ഭഗവതി

മാർച്ച് 26-28

പടുവിളൈ ഊർപ്പള്ളി ഐലപ്രം വിശ്വകർമ ശ്രീ പോർക്കളി ഭഗവതി ക്ഷേത്രം.

താലൂക്ക്- തലശ്ശേരി

പഞ്ചായത്ത്- വേങ്ങാട്

ഫോൺ നമ്പർ-9633109917, 8848135039, 9633454309

തെയ്യം- കാരണവർ, ഊർപ്പഴശ്ശേരി ദൈവത്താർ, വൈരിഘാതകൻ, വേട്ടക്കൊരു മകൻ

മാർച്ച് 26-27

തലച്ചങ്ങാട് അരയാലിൻ കീഴിൽ കളത്തിൽ ഭഗവതി

താലൂക്ക്-ഇരിട്ടി

പഞ്ചായത്ത്- തില്ലങ്കേരി

ഫോൺ നമ്പർ -9605633356, 9539112268

തെയ്യം- നീലകരിങ്കാളി, തലക്കാട്ട് ഭഗവതി, പുള്ളിക്കരിങ്ങാളി, അതിരല പൊതി, പുള്ളിയാലി ഭഗവതി, ഉതിരാളൻ, മുത്താച്ചി ഭഗവതി

മാർച്ച് 27-28

തൊയ്ക്കോട്ട് മടപ്പുര വയന്നൂർ കോളയാട് പഞ്ചായത്ത്

താലൂക്ക്-തലശ്ശേരി

പഞ്ചായത്ത്- കൊളയാട്

ഫോൺ നമ്പർ -9400403442, 9074266056, 8330835489

തെയ്യം- തിരുവപ്പന, മനത്തനക്കാളി ഭഗവതി, മുത്തപ്പൻ, കരുവപ്പൊതി

മാർച്ച് 27-31

തായക്കാവ് ഭഗവതിക്ഷേത്രം( പൊട്ടൻ കാവ്), അത്താഴക്കുന്ന്,

താലൂക്ക്- കണ്ണൂർ

പഞ്ചായത്ത്- കണ്ണൂർ

ഫോൺ നമ്പർ- 7012960498, 8281515110

തെയ്യം- പുതിയ ഭഗവതി, കുറത്തി, ഗുളികൻ, വിഷ്ണുമൂർത്തി, ധർമദൈവം, തീപ്പൊട്ടൻ ദൈവം, ശാസ്തപ്പൻ ദൈവം, വലിയ തമ്പുരാട്ടി, കുറത്തിയമ്മ, പൊട്ടൻ ദൈവം, പുലിമറഞ്ഞ തൊണ്ടച്ഛൻ, കാലഗുളികൻ.

മാർച്ച് 28-31

ചിറക്കൽ ചാമുണ്ഡി ക്ഷേത്രം,

താലൂക്ക്- കണ്ണൂർ

പഞ്ചായത്ത്- ചിറക്കൽ

ഫോൺ നമ്പർ-9447361095

തെയ്യം- പുതിയ ഭഗവതി, ഉച്ചിട്ട ഭൈരവൻ, ഗുളികൻ, ഭദ്രകാളി, വീരാളി, ചുഴലി ഭഗവതി, വേട്ടയ്ക്കൊരു മകൻ, തെക്കൻ കരിയാത്തൻ, ഘണ്ഠാകർണൻ, ഊർപ്പഴശ്ശി ദൈവത്താർ, രക്തചാമുണ്ഡി, വൈരജാതൻ, എടലപ്പുറത്ത് ചാമുണ്ഡി, വീരൻ, രക്തേശ്വരി, വായവനാട്ടുകുലവൻ, പൊന്നിത്തറ വീരൻ, കരിംകുട്ടി ശാസ്തൻ‌, യക്ഷൻ, യക്ഷി തെയ്യം, സോമേശ്വരി പാടിക്കുറ്റി, ഇളംകരുമകൻ പുത്തൂർവാടി, വീരചാമുണ്ഡി. പുലിച്ചാമുണ്ഡി.

മാർച്ച് 31- ഏപ്രിൽ 01

ശ്രീ മിന്നൂർ വയലേരി ക്ഷേത്രം, വട്ടിപ്പ്രം

താലൂക്ക്- തലശ്ശേരി

പഞ്ചായത്ത്-മങ്ങാട്ടിടം

ഫോൺ നമ്പർ-9745012201

തെയ്യം- ദൈവത്താർ, കാരണവർ, അസുരാളൻ

കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഡിടിപിസി യുമായി ബന്ധപ്പെടാവുന്നതാണ്.

https://www.dtpckannur.com/theyyam-calendar

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com