ആറാട്ട് എഴുന്നള്ളത്ത്; ചൊവ്വാഴ്ച വിമാന സർവീസുകൾ നിർത്തിവയ്ക്കും

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒക്റ്റോബർ 20-ന് 5 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും; കാരണം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത്
Thiruvananthapuram airport padmanabha swamy temple procession

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത്.

File

Updated on: 

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ 'ആറാട്ട്' എഴുന്നള്ളത്ത് കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഒക്റ്റോബർ 20-ന് അഞ്ച് മണിക്കൂർ അടച്ചിടും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (TIAL) അറിയിച്ചു.

നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന പരമ്പരാഗത ആചാരത്തിന്‍റെ ഭാഗമായാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. 1932-ൽ വിമാനത്താവളം സ്ഥാപിതമാകുന്നതിന് മുൻപ് മുതൽ തന്നെ ആറാട്ട് എഴുന്നള്ളത്ത് ശംഖുംമുഖം കടപ്പുറത്തേക്ക് കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.

വിമാനത്താവള നിർമാണ വേളയിൽ, തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ വ്യവസ്ഥ ചെയ്തതനുസരിച്ച്, വർഷത്തിൽ 363 ദിവസം പൊതുജനങ്ങൾക്കും ബാക്കി രണ്ടു ദിവസങ്ങൾ പത്മനാഭസ്വാമിക്കും (ആറാട്ട് ദിവസങ്ങൾ) എന്ന നിലയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്‍റെ ഭരണം ഏറ്റെടുത്ത ശേഷവും ഈ രാജകീയ ആചാരം തുടരുകയാണ്. സർവീസുകളുടെ പുനഃക്രമീകരിച്ച സമയവിവരങ്ങൾ അതത് എയർലൈൻസുകളിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com