ചെറിയ ശീലങ്ങൾ കൊണ്ടുള്ള വലിയ മാറ്റങ്ങൾ! | Video

എപ്പോഴും സ്വയം തെളിയിച്ചുകൊണ്ടിരിക്കണം എന്ന തോന്നല്‍ നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം.

അഹങ്കാരവും അസൂയയും വര്‍ധിക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദവും വലിയ പ്രശ്നങ്ങളിലേക്കും അതുമൂലം മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഒപ്പം മറ്റുള്ളവരോട് പകയും വിദ്വേഷവും കൂടി മൊത്തത്തിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയാകും. സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തതാണ് അഹങ്കാരത്തിനും വിട്ടുകൊടുക്കാനുള്ള മടിയിലേക്കും പോകുന്നതിന്‍റെ പ്രധാന കാരണം. എന്നാൽ, നമ്മൾ തന്നെ വിചാരിച്ചാൽ ചില ലളിതാമായ ദൈനംദിന ശീലങ്ങളിലൂടെ അഹങ്കാരം നിയന്ത്രിക്കാൻ സാധിക്കും.

ആരെങ്കിലും മോശമായി സംസാരിക്കുകയോ നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങൾ ഉടനടി മറുപടി നൽകുമോ? എന്നാല്‍ ചില കാര്യങ്ങളോട് പ്രതികരിക്കാതിരുന്നു നോക്കൂ. നമുക്ക് തന്നെ കാണാം വ്യത്യാസം. എന്നാൽ, പ്രതികരിക്കാതിരിക്കുന്നത് കൊണ്ട് നിങ്ങള്‍ ദുര്‍ബലനാണെന്ന് അര്‍ഥമില്ല. ചെറിയ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതുതന്നെയാണ് നല്ലത്. മറ്റൊരു കാര്യം എന്ന് പറയുന്നത്, നിങ്ങള്‍ പറയുന്നതാണ് അവസാന വാക്ക്, മറ്റാരും പറയുന്നതിനെ അംഗീകരിക്കാതിരിക്കുക എന്നതും ശരിയല്ല. ചില സമയങ്ങളിൽ നിങ്ങളുടെ വാദങ്ങളും തെറ്റാൻ സാധ്യതയുണ്ട്.

എപ്പോഴും വിജയിക്കണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. പക്ഷെ, അത് അത്ര നല്ലതല്ല. എപ്പോഴും സ്വയം തെളിയിച്ചുകൊണ്ടിരിക്കണം എന്ന തോന്നല്‍ നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. കൂടാതെ, എല്ലാം നേടണമെന്ന ആഗ്രഹം നിങ്ങളെ അഹങ്കാരിയാക്കാനും സാധ്യതയുണ്ട്. ഒപ്പം പ്രധാനപ്പെട്ട ഒന്നാണ് എപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കണമെന്ന നിര്‍ബന്ധം മാറ്റിവയ്ക്കുക എന്നത്. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുന്നതോ, അവര്‍ അംഗീകാരം നേടുന്നതോ, അവര്‍ മുന്നില്‍ നിന്ന് നയിക്കുന്നതോ നിങ്ങളെ ഒരിക്കലും താഴ്ത്തുന്നില്ല. സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. ഈ പറഞ്ഞ കാര്യങ്ങളിലൂടെ മനസമാധാനം നേടാം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com