ബാൽക്കണിയിൽ ടോയ്‌ലെറ്റ്! വിചിത്രമായ സൗകര്യത്തോടെ ബംഗളൂരുവിലെ ഫ്ലാറ്റ്|Video

3.5 ദശലക്ഷം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
Toilet on the balcony! Flat in Bengaluru with a strange facility | Video

ബാൽക്കണിയിൽ ടോയ്‌ലെറ്റ്! വിചിത്രമായ സൗകര്യത്തോടെ ബംഗളൂരുവിലെ ഫ്ലാറ്റ്|Video

Updated on

ബംഗളൂരു: ബംഗളൂരുവിൽ വാടകയ്ക്ക് താമസിക്കാൻ ഒരു വീട് കണ്ടെത്തുക എന്നത് അൽപം ബുദ്ധിമുട്ടാണ്. എന്നാൽ വിചിത്രമായ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഒരു വാടക വീടണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബാൽക്കണിയിൽ നഗരക്കാഴ്ചകൾ കാണാവുന്ന വിധത്തിലുള്ള ടോയ്‌ലെറ്റാണി വാടകവീടിനെ അസാധാരണമാക്കി മാറ്റുന്നത്. തൃഷ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അത്യപൂർവ സൗകര്യമുള്ള വീട് വൈറലായത്.

രണ്ട് യുവതികൾ വാടകവീടിനുൾവശം കാണിക്കുന്ന വിഡിയോക്ക് ഒടുവിലാണ് ബാൽക്കണിയിലെ ടോയ്‌ലെറ്റിൽ എത്തുന്നത്. ‌പെട്ടെന്ന് തന്നെ വിഡിയോ വൈറലായി. ബംഗളൂരുവിലുള്ളവർ പുത്തൻ സൗകര്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇത് ബാൽക്കണിയല്ല, നഗരക്കാഴ്ച കാണാവുന്നതും കാറ്റ് കൊള്ളാൻ പറ്റുന്നതുമായ ബാത്‌റൂം ആണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ബംഗളൂരുവിൽ വാടക വീട് തേടുന്നവർക്ക് നല്ല മനക്കട്ടിയുണ്ടായിരിക്കണമെന്ന് മറ്റൊരാൾ കുറിക്കുന്നു. 3.5 ദശലക്ഷം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com