ഭൂട്ടാനിൽ പോയി 5 ദിവസം കറങ്ങാം; വെറും 57,000 രൂപ, റെയ്‌ൽവേ കൊണ്ടു പോകും

സെപ്റ്റംബർ 30 മുതൽ ഒക്റ്റോബർ 5 വരെയാണ് ട്രിപ്പ്.
Tour Bhutan for 6 days for just ₹57,000; the Railways will take you there

ഭൂട്ടാനിൽ പോയി 5 ദിവസം കറങ്ങാം; വെറും 57,000 രൂപ, റെയ്‌ൽവേ കൊണ്ടു പോകും

Updated on

ഭൂട്ടാനിൽ അവധിക്കാലം ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി പുതിയൊരു പ്ലാനുമായി ഇന്ത്യൻ റെയ്‌ൽവേ. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഭൂട്ടാൻ ട്രിപ്പാണ് റെയ്‌ൽ വേ മുന്നോട്ടു വയ്ക്കുന്നത്. വെറഉം 57,000 രൂപയാണ് പാക്കേജിന്‍റെ ചാർജ്. സെപ്റ്റംബർ 30 മുതൽ ഒക്റ്റോബർ 5 വരെയാണ് ട്രിപ്പ്. ഫ്ലൈറ്റ്, ഹോട്ടൽ, ഭക്ഷണം, ഗൈഡ്, ട്രാവൽ ഇൻഷുറൻസ്, അകമ്പടി, സൈറ്റ് സീയിങ് എന്നിവയെല്ലാം ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് മറ്റൊരു ആകർഷണം.

സെപ്റ്റംബർ 30ന് മുംബൈയിൽ നിന്ന് കോൽക്കത്ത വഴി പാരോയിലേക്കുള്ള വിമാനയാത്രയോടെയാണ് പാക്കേജ് ആരംഭിക്കുന്നത്. അതിനു ശേഷം തിംഫുവിലേക്ക് പോകും. രണ്ടാം ദിവസം മുഴുവൻ തിംഫുവിലായിരിക്കും. സിംടോഖ സോങ്, മെമോറിയൻ കോർട്ടൻ തുടങ്ങിയവയെല്ലാം സന്ദർശിക്കും.

മൂന്നാം ദിവസം പുനാഖയിലേക്കാണ് യാത്ര. അതിനിടെ ഡോചുല വ്യൂ പോയിന്‍റിൽ ഹിമാലയത്തിന്‍റെ മനോഹര ദൃശ്യം കാണാനു നിർത്തും. ചിമി ലാഖാങ് ക്ഷേത്രം, പുനാഖ സോങ് തൂക്കുപാലം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളും താക് സാങ് മൊണാസ്ട്രി, ചെലെ ലാ പാസ് എന്നിവയും സന്ദർശിക്കും. അഞ്ചാം ദിവസം തിരിച്ചുള്ള യാത്ര ആരംഭിക്കും. ‌

logo
Metro Vaartha
www.metrovaartha.com