'24 വർഷത്തെ ഇന്ത്യയിലെ ജീവിതം എന്നെ പഠിപ്പിച്ചത്, ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാൻ പേടിച്ചു'; തുറന്നു പറഞ്ഞ് ഇൻഫ്ലുവൻസർ

ആദ്യമായി ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു റീത വർഷങ്ങളായി തന്‍റെ മനസിലുള്ള അരക്ഷിതാവസ്ഥയെക്കുറിച്ച് മനസുതുറന്നത്
Travel Influencer Shares Why She Never Posted Bikini Photos

റീത

Updated on

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പലപ്പോഴും അതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുമെല്ലാം എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ പലപ്പോഴും ബിക്കിനി ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പലർക്കും സാധിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെയുണ്ടാകുന്ന സ്ലട്ട് ഷെയ്മാണ് പലപ്പോഴും അവരെ തടയുന്നത്. വർഷങ്ങളായി ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ട്രാവൽ ഇൻഫ്ലുവൻസർ റീത.

24 വർഷത്തെ ഇന്ത്യയിലെ ജീവിതം എന്നെ പഠിപ്പിച്ചത് സൂക്ഷിച്ച് വസ്ത്രം ധരിക്കാനാണ് എന്നാണ് റീത പറയുന്നത്. ആദ്യമായി ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു റീത വർഷങ്ങളായി തന്‍റെ മനസിലുള്ള അരക്ഷിതാവസ്ഥയെക്കുറിച്ച് മനസുതുറന്നത്. ആളുകൾ എന്ത് ചിന്തിക്കും എന്ന് കരുതി വർഷങ്ങളായി സൂക്ഷിച്ചാണ് താൻ വസ്ത്രം ധരിച്ചിരുന്നത് എന്നീണ് റീത പറയുന്നത്. ആദ്യമായി ബിക്കിനി ധരിച്ചപ്പോൾ ഞാൻ വല്ലാതെ പരിഭ്രാന്തയായി. എന്നാൽ ഒന്നും സംഭവിച്ചില്ല. ആളുകൾ എന്ത് ചിന്തിക്കുമെന്ന് പേടിച്ച് ജീവിച്ചതിനെ തുടർന്നുണ്ടായ സമ്മർദ്ദമാണ് തനിക്കുണ്ടായത് എന്ന് മനസിലാക്കി. എന്ന കുറിപ്പിലാണ് റീത തന്‍റെ വിഡിയോ പങ്കുവച്ചത്.

ബിക്കിനി ചിത്രം പോസ്റ്റ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഫരീദാബാദിൽ എനിക്ക് ബിക്കിനി ധരിക്കാനാവില്ല. ബീച്ചിൽ മാത്രമേ ബിക്കിനി ധരിക്കാനാവൂ. ശരീരം പൂർണമായി മൂടുന്ന വസ്ത്രം എനിക്ക് ബീച്ചിൽ അണിയാവാവില്ല. ഇപ്പോൾ ഞാൻ ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്.- എന്ന് പറഞ്ഞുകൊണ്ടാണ് റീത തന്‍റെ ബിക്കിനി ലുക്ക് പങ്കുവച്ചത്.

logo
Metro Vaartha
www.metrovaartha.com