വിവാഹം വിജയിക്കാൻ‌ പ്രത്യേക കോഴ്സുമായി ഗോവയിലെ കോളെജ്

15 ദിവസമാണ് കോഴ്സിന്‍റെ കാല ദൈർഘ്യം.
College in Goa offers a special course for a successful marriage

വിവാഹം വിജയിക്കാൻ‌ പ്രത്യേക കോഴ്സുമായി ഗോവയിലെ കോളെജ്

Updated on: 

പനാജി: ജോലിക്കു വേണ്ടി വർഷങ്ങളോളം പഠിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ വിവാഹത്തിനു വേണ്ടി ആരെങ്കിലും ഇങ്ങനെ പഠിക്കാറുണ്ടോ? ഇപ്പോഴിതാ ദീർഘകാലം നീണ്ടു നിൽക്കുന്ന ആരോഗ്യകരമായ ദാമ്പത്യ‌ത്തിനു വേണ്ടി പ്രത്യേകം ഒരു കോഴ്സ് തന്നെ ഒരുക്കിയിരിക്കുകയാണ് ഗോവയിലെ കോളെജ് ഒഫ് ഹോം സയൻസ്.

ഒരു വിവാഹത്തിന് തയാറെടുക്കുന്നതു മുതൽ വിവാഹ ബന്ധത്തിൽ വേണ്ട ഉത്തരവാദിത്തവും സമർപ്പണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളുടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് കോഴ്സാണിതെന്ന് പ്രിൻസിപ്പൽ മഹേഷ് പൈ പറയുന്നു. മാരേജ് റെഡിനെസ്: പ്രിപ്പയറിങ് ഫോർ ഹെൽത്തി ആൻഡ് ലാസ്റ്റിങ് റിലേഷൻഷിപ്സ് എന്നാണ് കോഴ്സിന്‍റെ പേര്. ഡിസംബർ 2 മുതൽ 17 വരെയുള്ള 15 ദിവസമാണ് കോഴ്സിന്‍റെ കാല ദൈർഘ്യം.

വിവാഹമോചനങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി വിവാഹത്തിനു മുൻപായി കൗൺസിലിങ്ങുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് കോളെജ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്.