ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു; മദീറയിലെ പള്ളി ഒരുങ്ങി

പരമ്പരാഗതമായ വിവാഹച്ചടങ്ങാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്.
Cristiano Ronaldo to get married; church in Madeira is ready

ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോർജിന

Updated on

മദീറ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗേൾഫ്രണ്ട് ജോർജീന റോഡ്രിഗ്സും വിവാഹിതരാകുന്നു. ഓഗസ്റ്റ് എട്ടിന് ക്രിസ്റ്റ്യാനോ ജനിച്ചു വളർന്ന മദീറയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട് . ക്രിസ്റ്റ്യാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മദീറയിലെ ഫുൻചൽ കത്തീഡ്രൽസിൽ വച്ചായിരിക്കും വിവാഹം. വിവാഹ വിരുന്നിനായി സാവോയ് പാലസ് ഹോട്ടൽ ബൂക്ക് ചെയ്തതായും റിപ്പോർട്ടുകളഉണ്ട്. സമീപപ്രദേശത്തുള്ള വീടുകളും ഹോട്ടലുകളും അതിഥികൾക്കായി ബുക്ക് ചെയ്തേക്കും എന്നാണ് പ്രതീക്ഷ.

പരമ്പരാഗതമായ വിവാഹച്ചടങ്ങാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്. 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. 41 വയസുള്ള ക്രിസ്റ്റ്യാനോയും 32 വയസുള്ള ജോർജിനയും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവർക്കും അഞ്ച് മക്കളുണ്ട്.

നിലവിൽ സൗദി അറേബ്യയിലാണ് താരവും കുടുംബവും താമസിക്കുന്നത്. റൊണാൾഡോ ജൂനിയർ, ഇവ മരിയ, മതിയോ റൊണാൾഡോ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ് എന്നിവരാണ് റൊണാൾഡോയുടെ മക്കൾ. ഇതിൽ മൂത്ത മകനായ റൊണാൾഡോ ജൂനിയറിന്‍റെ അമ്മ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഇവ മരിയ, മതിയോ റൊണാൾഡോ എന്നിവർ സറോഗസിയിലൂടെ പിറന്നവരാണ്.

logo
Metro Vaartha
www.metrovaartha.com