ഗൊറില്ലയ്ക്കൊപ്പം നൃത്തം ചെയ്ത് വധൂവരന്മാർ; വിവാഹഘോഷങ്ങളിലെ പുതിയ ട്രെൻഡ്|Video

ഗൊറില്ലയുടെ വേഷം കെട്ടിയെത്തുന്നവർ വധൂവരന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
Gorilla dance on wedding day viral

ഗൊറില്ലയ്ക്കൊപ്പം നൃത്തം ചെയ്ത് വധൂവരന്മാർ; വിവാഹഘോഷങ്ങളിലെ പുതിയ ട്രെൻഡ്|Video

Updated on

വിവാഹദിനം അവിസ്മരണീയമാക്കാനായി എന്തും ചെയ്യുന്നവരാണ് ഇന്ത്യക്കാർ. ഇപ്പോഴിതാ ഇന്ത്യൻ വിവാഹങ്ങളിലെ പുതിയ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഗൊറില്ലാ നൃത്തം. ഗൊറില്ലയുടെ വേഷം കെട്ടിയെത്തുന്നവർ വധൂവരന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

വിവാഹം നിശ്ചയിച്ചു കഴിഞ്ഞപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലെ അൽഗോരിതത്തിൽ വലിയ മാറ്റമുണ്ടായെന്ന് 27കാരിയായ ഗാർഗി ദാത്തർ പറയുന്നു. വിവാഹവസ്ത്രങ്ങളെക്കുറിച്ചും, അലങ്കാരങ്ങളെക്കുറിച്ചുമെല്ലാമുള്ള ചെറിയ വിഡിയോകൾ ഫീഡിൽ നിറഞ്ഞു. അക്കൂട്ടത്തിലാണ് ഗൊറില്ലാ നൃത്തവും കണ്ടത്. ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് സ്വന്തം വിവാഹത്തിലും ഗൊറില്ലാ നൃത്തം ഉൾപ്പെടുത്തുകയായിരുന്നുവെന്ന് ഗാർഗി.

ഡൽഹിയിൽ ഇത്തരത്തിൽ ഗൊറില്ലാ നൃത്തം ചെയ്യുന്ന നിരവധി സംഘങ്ങൾ ഉണ്ട്. ഗൊറില്ലയുചെ വേഷത്തിന് തന്നെ 8000 രൂപയോളമാണ് ചെലവ്. ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ 1000 രൂപയോളം കിട്ടുമെന്ന് ഗൊറില്ലാ നൃത്തം ചെയ്യുന്നവർ പറയുന്നു. വേഷം കെട്ടി നൃത്തം ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിലും കാഴ്ച്ചക്കാർ ആവേശത്തിലാകുമ്പോൾ ‌നൃത്തം കൂടുതൽ ആസ്വാദ്യകരമായി തീരുമെന്ന് നർത്തകർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com