നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാർത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെർണെട്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
Norway royal wedding
നോർവേ രാജകുമാരി വിവാഹിതയായി; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു
Updated on

ഹെൽസിങ്കി: നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയായി. അമെരിക്ക‍യിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും താരങ്ങൽ പങ്കെടുത്ത ചടങ്ങിലാണ് നോർവീജിയൻ രാജാവിന്‍റെ 52കാരിയായ മകൾ വിവാഹിതയായത്. നോർവേയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗീരാങ്കർ നഗരത്തിൽ വച്ചായിരുന്നു വിവാഹം. വ്യാഴാഴ്ച മുതൽ ആരംഭിച്ച ആഘോഷങ്ങൾക്കൊടുവിൽ ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളുടെ കോപ്പി റൈറ്റ് ബ്രിട്ടീഷ് സെലിബ്രിറ്റി മാഗസിൻ ഹെല്ലോയ്ക്ക് നൽകിയിരിക്കുകയാണ് ദമ്പതികൾ. അതു പോലെ തന്നെ വിഡിയോ റൈറ്റ് നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്. നോർവേയിൽ പരിചിതമല്ലാത്ത ഈ കരാറുകൾ വലിയ വിവാദങ്ങൾക്ക് ഇട വരുത്തിയിരുന്നു.

87കാരനായ രാജാവ് ഹെറാൾ‌ഡും റാണി സോൻജയും വിവാഹത്തിൽ പങ്കെടുത്തു. അടുത്ത കിരീടാവകാശിയായ വിക്റ്റോറിയ രാജകുമാരിയും ഭർത്താവ് ഡാനിയൽ രാജകുമാരനും സഹോദരനായ കാൾ ഫിലിപ് രാജകുമാരും ഭാര്യ സോഫിയ രാജകുമാരിയും വിവാഹത്തിൽ പങ്കെടുത്തു. മറ്റു യൂറോപ്യൻ രാജകുടുംബങ്ങളൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല.

2022ലാണ് 49കാരനായ വെർണെറ്റുമായി രാജകുമാരിയുടെ വിവാഹനിശ്ചയം നടത്തിയത്. മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാർത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെർണെട്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.എഴുത്തുകാരനായ അരി ബെഹ്നുമായുള്ള വിവാഹത്തിൽമാർത്തയ്ക്ക് മൂന്നു കുട്ടികളുണ്ട്. 2014ലാണ് ഇരുവരും വിവാഹ മോചിതരായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com