വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നു, ഉറക്കം മുതൽ മാനസിക സമ്മർദ്ദം വരെ നിങ്ങളുടെ തടി കൂട്ടും

ഭക്ഷണം മാത്രമല്ല ശരീരഭാരം കൂടാൻ പല ഘടകങ്ങളും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
Why weight loss fails: sleep, stress, hormones

വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുന്നു, ഉറക്കം മുതൽ മാനസിക സമ്മർദ്ദം വരെ നിങ്ങളുടെ തടി കൂട്ടും

representative image

Updated on

ചിലർ പറയുന്നതു കേട്ടിട്ടില്ലേ, വെള്ളം കുടിച്ചാൽ പോലും വണ്ണം വയ്ക്കുമെന്ന്. അത് വെറും തമാശയല്ല. ഭക്ഷണം നിയന്ത്രിച്ചാലും വ്യായാമം ചെയ്താലും ചിലരുടെ വണ്ണം കുറയില്ല. മാത്രമല്ല അവർ വണ്ണം കൂടുകയും ചെയ്യും. ഭക്ഷണം മാത്രമല്ല ശരീരഭാരം കൂടാൻ പല ഘടകങ്ങളും കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉറക്കം, മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനം തുടങ്ങിയ പലതും വില്ലനാകാറുണ്ട്.

മാനസിക സമ്മർദ്ദം കൂടുന്ന സമയങ്ങളിൽ നിരവധി പേർക്ക് ശരീരഭാരം കൂടാറുണ്ട്. സ്ട്രെസ് വരുമ്പോൾ വിശപ്പിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇത് സ്ട്രെസ് ഈറ്റിങ്ങിന് കാരണമാകും. ഉറക്കവും ശരീരഭാരം വർധിക്കാൻ ഒരു കാരണമാണ്. ഉറക്കം കുറയുന്നതും അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നമ്മെ നയിക്കും. രാത്രികളിലെ ഫോൺ ഉപയോഗവും ജോലി ഭാരവുമെല്ലാം ഉറക്കം കുറയാൻ കാരണമാണ്. ഇതിലൂടെവിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും നൈറ്റ് ക്രേവിങ്ങിന് കാരണമാവുകയും ചെയ്യും.

ചില ആളുകൾ ശരീരഭാരം കുറയ്ക്കാൻ ഒരുപാട് കഷ്ടപ്പെട്ടാലും വിചാരിക്കുന്ന ഫലം ഉണ്ടാകില്ല. അതിന് കാരണം ഹോർമോൺ വ്യതിയാനമായിരിക്കാം. ഹൈപ്പോതൈറോയ്ഡിസം, പിസിഒഎസ്, ഇൻസുലിൻ റെസിസ്റ്റൻസ്, ആർത്തവ വിരാമ സമയത്തെ ഹോർമോൺസ് തുടങ്ങിയ മെറ്റബോളിക് റേറ്റ് കുറയ്ക്കുകയും ഇത് ശരീര ഭാരം കുറയുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. അമിത ഭാരം പലരിലും അപഹർഷതാ ബോധമുണ്ടാക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരഭാരം കൂടാനുള്ള യഥാർഥ കാരണം കണ്ടുപിടിച്ച് അത് പരിഹരിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വൈദ്യസഹായം തേടാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com