ഭർത്താവിന് കുംഭമേളയ്ക്ക് എത്താനായില്ല; പകരം വീഡിയോ കോൾ ചെയ്ത് ഫോൺ ഗംഗയിൽ മുക്കിയെടുത്ത് ഭാര്യ | Video

ഗംഗയിൽ ഒറ്റയ്ക്കെത്തുന്ന പെൺകുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട്ട് ഫോണിനെ ഗംഗയിൽ കുളിപ്പിച്ചെടുത്തത്.
Woman dunks smartphone into Ganga for husband
പ്രയാഗിലേക്ക് ഭർത്താവിന് നേരിട്ട് വരാനായില്ല, പകരം വീഡിയോ കോൾ ചെയ്ത് സ്മാർട് ഫോൺ ഗംഗയിൽ മുക്കിയെടുത്ത് ഭാര്യ|Video
Updated on

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. കുംഭമേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഭർത്താവിന് പുണ്യം ലഭിക്കുവാനായി വീഡിയോ കോൾ ചെയ്ത് സ്മാർട് ഫോൺ ഗംഗയിൽ മുക്കിയെടുക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റയിൽ വൈറലാകുന്നത്.

ഗംഗയിൽ ഒറ്റയ്ക്കെത്തുന്ന പെൺകുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട് ഫോണിനെ ഗംഗയിൽ കുളിപ്പിച്ചെടുത്തത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.

മൊബൈൽ വെള്ളത്തിൽ വീണു പോയിരുന്നെങ്കിൽ ഭർത്താവിന് എന്നെന്നേക്കുമായി മോക്ഷം ലഭിച്ചേനെയെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com