
'ഞാൻ വീനസ് ദേവതയാണ്'; വിമാനത്താവളത്തിൽ പൂർണനഗ്നയായെത്തി യുവതി
ടെക്സാസ്: ടെക്സാസിൽ പൂർണനഗ്നയായെത്തി യുവതിയുടെ പരാക്രമം. തടയാൻ ശ്രമിച്ചയാളെ യുവതി കടിച്ചുവെന്നും രണ്ടു പേരെ പെൻസിൽ കൊണ്ട് കുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ടെക്സാസിലെ ഡെല്ലാസ് ഫോർട് വേർത്ത് ഇന്‍റർനാഷണൽ എയർപോർട്ടിൽ മാർച്ച് 14ന് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നു പിടിക്കുകയാണ്.
സാമന്ത പാമ എന്ന യുവതിയാണ് വിവസ്ത്രയായി വിമാനത്താവളത്തിൽ എത്തിയത്. സ്വയം വീനസ് ദേവത എന്നാണ് ഇവർ വിശേഷിപ്പിച്ചത്. നിരന്തരമായി ഇവർ ജീവനക്കാരെ അപമാനിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. തടയാൻ ശ്രമിച്ച റസ്റ്ററന്‍റ് ഉടമസ്ഥനെയാണ ഇവർ പെൻസിൽ കൊണ്ട് കുത്തിയത്.
ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്കു നേരെ വെള്ളം ഒഴിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് സുരക്ഷാ ജീവനക്കാർ ഇവരെ ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസിനു കൈമാറി.