

സ്മൃതി മന്ഥന
ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് താരങ്ങൾ മാച്ചിനിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. ഒരു ടെസ്റ്റ് മാച്ചിനിടെ തനിക്ക് ആർത്തവമുണ്ടായെന്നും സാനിറ്റഡി പാഡ് മാറ്റാൻ വേണ്ടി ഗ്രൗണ്ടിനു പുറത്തേക്ക് പോകാൻ അംപയറോട് അനുവാദം ചോദിക്കേണ്ട അസാധാരണ സാഹചര്യമുണ്ടായെന്നുമാണ് സ്മൃതി വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് പത്തു മിനിറ്റിലേറെ കളി തടസപ്പെട്ടുവെന്നും ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ സ്മൃതി പറയുന്നു.
ഇന്ത്യയ്ക്കു വേണ്ടി കളിക്കുമ്പോൾ ആ ചുമതലയോട് പൂർണമായ നീതി പുലർത്തണം. ആർത്തവ വേദന പോലും അതിൽ തടസമാകാറില്ല.
പക്ഷേ പാഡ് മാറ്റാൻ വേണ്ടി ഗ്രൗണ്ടിൽ നിന്ന് പോകേണ്ടി വന്നത് അസാധാരണമായിരുന്നുവെന്നും സ്മൃതി. അന്ന് വെള്ള നിറമുള്ള ജഴ്സിയായിരുന്നു ധരിച്ചിരുന്നത്. അതു കൊണ്ടു തന്നെ അംപയർക്ക് സാഹചര്യം മനസിലായെന്നും സ്മൃതി.