'ചങ്കി'ന്‍റെ പേരിൽ 28 കോടി രൂപയുടെ സ്വത്ത് എഴുതി വച്ച് യുവാവിന്‍റെ വിൽപത്രം

ലിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്.
Young man's will bequeaths assets worth ₹28 crore to his 'best friend'

'ചങ്കി'ന്‍റെ പേരിൽ 28 കോടി രൂപയുടെ സ്വത്ത് എഴുതി വച്ച് യുവാവിന്‍റെ വിൽപത്രം

Updated on

ബീജിങ്: സുഹൃത്തിനോടുള്ള സ്നേഹം കൊണ്ട് പലതും ചെയ്യുന്നവരുണ്ടാകും... പക്ഷേ തന്‍റെ പേരിലുള്ള 28 കോടി രൂപയുടെ സ്വത്തും സുഹൃത്തിനു നൽകാനായി വിൽപ്പത്രം എഴുതി വച്ചിരിക്കുന്ന അധികമാരും കാണിച്ച. ചൈനയിലെ ഷാങ്ഹായിലുള്ള 19 വയസുള്ള വിദ്യാർഥിയാണ് അസാധാരണമായ വിൽപത്രം എഴുതിയിരിക്കുന്നത്. ലി എന്നറിയപപെടുന്ന യുവാവ് തന്‍റെ അപ്പാർട്മെന്‍റും നിക്ഷേപവും അടക്കം 20 മില്യൺ യുവാൻ (29‌8 കോടി രൂപ) ആണ് സുഹൃത്തിന് എഴുതി വച്ചിരിക്കുന്നത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്‍റെ സ്വത്ത് ശരിയായ കരങ്ങളിൽ തന്നെയെത്തണമെന്ന ആഗ്രഹമാണ് ലിയെക്കൊണ്ട് വിൽപ്പത്രം എഴുതിച്ചിരിക്കുന്നത്. ലിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. ഇരുവരും മറ്റു വിവാഹം കഴിക്കുകയും ചെയ്തു. തന്നെ സംബന്ധിച്ച് തന്‍റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ പങ്കാളികൾ വെറും അപരിചിതൽ മാത്രമാണെന്നും തന്‍റെ സ്വത്തിലാണ് അവരുടെ കണ്ണെന്നും ലി പറയുന്നു.

അതു കൊണ്ടാണ് ചെറുപ്പം മുതൽ തനിക്കൊപ്പമുള്ള വിശ്വാസമുള്ള സുഹൃത്തിന്‍റെ പേരിൽ സ്വത്തെല്ലാം എഴുതിവച്ചിരിക്കുന്നത്. ലി വിവാഹം കഴിച്ചിട്ടില്ല, കുട്ടികളും ഇല്ല. അതു കൊണ്ടു തന്നെ ലിക്ക് എന്തെങ്കിലും സംഭവിച്ചാൽ ചൈനയിലെ നിയമം അനുസരിച്ച് സ്വത്ത് മാതാപിതാക്കളിൽ വന്നു ചേരും. അതേ സമയം തനിക്ക് ഇഷ്ടമുള്ളവരുടെ പേരിൽ വിൽ എഴുതി വയ്ക്കാൻ വ്യക്തികൾക്ക് അനുമതി നൽകുന്ന നിയമവും ചൈനയിലുണ്ട്. ഈ നിയമമാണ് ലി ഉപയോഗിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com