ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിൽ സൗജന്യ ചികിത്സയും മരുന്നും

ആയുര്‍വേദ ഹോസ്പിറ്റല്‍ മാനെജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യ ക്ലിനിക്കുകള്‍, 15 ലക്ഷം രൂപയ്ക്കുള്ള മരുന്നുകളും സൗജന്യം.
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിൽ സൗജന്യ ചികിത്സയും മരുന്നും
Updated on

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്റ്റര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെൽ (ജിഎഎഫ്-2023) ഡിസംബർ ഒന്നു മുതൽ.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാ‌ഷ്‌ട്ര സ്റ്റേഡിയത്തില്‍ അഞ്ച് ദിവസമാണ് സമ്മേളനം. ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ജിഎഎഫ് ചര്‍ച്ചചെയ്യും. "ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജത്തോടെ ആയുര്‍വേദവും' എന്നതാണ് ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ സമ്മേളനമായ ജിഎഎഫ് അഞ്ചാം പതിപ്പിന്‍റെ പ്രമേയം.

സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയന്‍ ജിഎഎഫിന്‍റെ പ്രധാന ആകര്‍ഷണമാണ്. 2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്‍റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ദേശീയ ആരോഗ്യമേളയില്‍ വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ എല്ലാ പ്രധാന ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകളുള്ള എക്സ്പോയില്‍ 20 ആയുര്‍വേദ കോളെജുകളുടെ പവലിയനുകളും ഉണ്ടാകും.

ജിഎഎഫിന്‍റെ ഭാഗമായി ആയുര്‍വേദ ഹോസ്പിറ്റല്‍ മാനെജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യ ക്ലിനിക്കുകള്‍ എല്ലാ ദിവസവും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. പ്രമുഖ ആയുര്‍വേദ ആശുപത്രികളിലെ മുഖ്യ ചികിത്സകരുള്‍പ്പെടെ 100 ആയുര്‍വേദ ഡോക്റ്റര്‍മാര്‍ 25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കും. 15 ലക്ഷം രൂപയുടെ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ആയുര്‍വേദത്തിന്‍റെ രുചികള്‍ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന "ആയുര്‍വേദ ആഹാര്‍' ഫുഡ് കോര്‍ട്ടും മെഡിസിനല്‍ പ്ലാന്‍റ് ആന്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ മീറ്റും ജിഎഎഫിന്‍റെ പ്രത്യേകതകളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com