ഷാർജയിൽ അറബി ലിപി പരിണാമ പ്രദർശനത്തിന് തുടക്കം

ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം.
Arabic script evolution exhibition opens in Sharjah

ഷാർജയിൽ അറബി ലിപി പരിണാമ പ്രദർശനത്തിന് തുടക്കം

Updated on

ഷാർജ: ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി, ഷാർജ പബ്ലിക് ലൈബ്രറീസ് ‘അക്ഷരങ്ങളുടെയും പ്രസ്ഥാനത്തിന്‍റെയും ചരിത്രം’എന്ന പേരിൽ അറബി ലിപി പരിണാമ പ്രദർശനം ആരംഭിച്ചു. ഷാർജ ഹോളി ഖുർആൻ അക്കാഡമിയുമായി സഹകരിച്ചാണ് ഈ മാസം 20 വരെ അൽ റഹ്മാനിയ മാളിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ആദ്യകാല അമൂർത്ത രൂപങ്ങൾ മുതൽ ലോകത്തിലെ ഏറ്റവും ആധുനികമായ എഴുത്ത് സമ്പ്രദായങ്ങളിലൊന്ന് വരെയുള്ള 14 നൂറ്റാണ്ടുകളിലായി വികസിച്ചുവന്ന അറബി ലിപിയുടെ പരിണാമം ഇവിടെ നിന്നും കണ്ടെത്താനാകും.

ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. ഈ പരിവർത്തനങ്ങൾ അറബി ലിപിയെ അറിവ് പകരുന്നതിനുള്ള ഒരു മാധ്യമമായും കലാപരമായ ആവിഷ്കാരത്തിന്‍റെ രൂപമായും മാറ്റി തലമുറകളിലൂടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നു.

അറബി ഭാഷയെ മെച്ചപ്പെടുത്തുന്നതിൽ വിശുദ്ധ ഖുർആനിന്‍റെ നിർണായക പങ്ക് ഈ പ്രദർശനത്തിലൂടെ വിളംബരം ചെയ്യുന്നു. ഹോളി ഖുർആൻ അക്കാഡമിയുടെ ശേഖരത്തിൽ നിന്നുള്ള അപൂർവ കയ്യെഴുത്തു പ്രതികളും പുരാവസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com