ദളിത് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിരുന്നു.
Dalit writer K.K. Koch passes away

കെ.കെ. കൊച്ച്

Updated on

കോട്ടയം: ദളിത് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അർബുദം ബാധിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിയിൽ ചികിത്സയിലായിരുന്നു.

കോട്ടയം കല്ലറ സ്വദേശിയായ കെ.കെ. കൊച്ചിന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്.

ദലിതൻ എന്ന എന്ന പേരിൽ എഴുതിയ ആത്മകഥയും ശ്രദ്ധ നേടി. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപഥം, കേരള ചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com